മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് അര്‍ച്ചന കവി. ലാല്‍ജോസ് എംടി ടീമിന്റെ നീലത്താമര എന്ന സിനിയിലൂടെ ആയിരുന്നു അര്‍ച്ചന കവി അഭിനയരംഗത്തേക്ക് എത്തിയത്. പിന്നീട് ഒരുപിടി മികച്ച സിനിമകളില്‍ കൂടി വേഷമിട്ട താരത്തിന് ആരാധകരും ഏറെയാണ്.
നീലത്താമരയുടെ തതര്‍പ്പന്‍ വിജയത്തിന് ശേഷം ചെയ്ത പല സിനിമകളിലും ആ വിജയം ആവര്‍ത്തികാകന്‍ താരത്തിന് കഴിഞ്ഞിരുന്നില്ല. പിന്നീട് മമ്മി ആന്റ് മി എന്ന സിനിമ മികച്ച വിജയം നേടിയിരുന്നു. 2015 ല്‍ വിവാഹം കഴിഞ്ഞതോടെ ആണ് അഭിനയത്തില്‍ നിന്നും താരം പൂര്‍ണമായും വിട്ടുനിന്നത്.
വിവാഹ ശേഷം അഭിനയത്തില്‍ നിന്ന് ചെറിയ ഇടവേള എടുത്തിരുന്നുവെങ്കിലും സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവം ആയിരുന്നു താരം. തന്റെ ജീവിതത്തിലെ ഓരോ ഘട്ടത്തെ കുറിച്ചും അര്‍ച്ചന സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. സിനിമയില്‍ സജീവം ആയിരുന്നില്ല എങ്കിലു വെബ് സീരീസുകളിലൂടെയും യൂട്യൂബിലൂടെയും അര്‍ച്ചന പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിരുന്നു.
സിനിമയില്‍ നിന്നും സീരിയലിലേക്ക് ചേക്കേറിയിരുന്നു അര്‍ച്ചന കവി. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന റാണി രാജ എന്ന സീരിയലിലൂടെയാണ് അര്‍ച്ചന മിനിസ്ക്രീനിലേക്ക് വന്നത്. എന്നാല്‍ ഇപ്പോഴിതാ താരം സീരിയലില്‍ നിന്നും പിന്മാറി എന്ന വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്.
റാണി രാജ എന്ന സീരിയലില്‍ ആമി എന്ന കഥാപാത്രം ചെയ്ത് അര്‍ച്ചന കവിയുടെ ടെലിവിഷന്‍ രംഗത്തെത്തിയെങ്കിലും ഇപ്പോള്‍ താരം പിന്മാറിയിരിക്കുകയാണ്. കരുത്തുറ്റ, തന്റേടിയായ ആമി എന്ന കഥാപാത്രത്തെ മികച്ച രീതിയില്‍ അര്‍ച്ചന കവി അവതരിപ്പിയ്ക്കുകയും ചെയ്തുവരികയായിരുന്നു. എന്നാല്‍ ഇപ്പോള്‍ താരം സീരിയലില്‍ നിന്നും പിന്മാറിയിരിക്കുകയാണ്.
അതേസമയം, അര്‍ച്ചനയ്ക്ക് പകരം മൃദുല വിജയ് ആണ് ഈ വേഷത്തിലേക്ക് എത്തുന്നതെന്നാണ് വിവരം. അര്‍ച്ചന കവി നല്ല അഭിനയം ആയിരുന്നെങ്കിലും മൃദുല തിരിച്ചു വരുന്നതില്‍ സന്തോഷമുണ്ടെന്നാണ് പ്രമോ വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകള്‍. മൃദുലയുടെ തിരിച്ചുവരവ് സീരിയലിന്റെ റേറ്റിങ് കൂട്ടുമെന്നാണ് കമന്റുകള്‍.
മഴവില്ലില്‍ തന്നെ ഉണ്ടായിരുന്ന തുമ്പപ്പൂവ് എന്ന സീരിയലില്‍ അഭിനയിച്ചുവരുമ്പോഴാണ് മൃദുല വിജയ് അഭിനയത്തില്‍ നിന്നും പിന്മാറിയത്. താരം ഗര്‍ഭിണിയായതോടെയായിരുന്നു പിന്മാറ്റം. സോഷ്യല്‍മീഡിയയില്‍ സജീവമായ മൃദുല തിരിച്ചുവരവ് അറിയിച്ചതോടെ ആരാധകരും സന്തോഷത്തിലാണ്.