തലകുത്തി നിന്നാല്‍ പോലും പൃഥ്വിരാജിന് മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും പകരക്കാരനാവാന്‍ കഴിയില്ല, തുറന്നടിച്ച് ഭദ്രന്‍

443

മികച്ച അഭിനേതാവ് അതിലും മികച്ച സംവിധായകന്‍, നിര്‍മ്മാതാവ് എന്നീ നിലകളില്‍ മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സൂപ്പര്‍ താരമാണ് പൃഥ്വിരാജ് സുകുമാരന്‍. അന്തരിച്ച മുന്‍ സൂപ്പര്‍ നടന്‍ സുകുമാരന്റെ ഇളയ മകന്‍ കൂടിയായ പൃഥിരാജ് തൊടുന്നതെല്ലാം പൊന്നാക്കുന്ന താരമാണ്.

കാപ്പ ആണ് പൃഥിരാജിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ഷാജി കൈലാസ് സംവിധാനം ചെയ്ത ഈ ചിത്രം തകര്‍പ്പന്‍ വിജയം ആയിരുന്നു നേടിയത്. ബ്ലെസ്സിയുടെ ആടുജിവിതം ആണ് പൃഥ്വിരാജിന്റെ റിലീസ് കാത്തിരിക്കുന്ന ചിത്രം.

Advertisements

ലൂസിഫര്‍, ബ്രോഡാഡി എന്നി രണ്ട് തകര്‍പ്പന്‍ സിനിമകളാണ് പൃഥ്വിരാജ് സംവിധാനം ചെയ്തവ. രണ്ടിലും മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍ ആയിരുന്നു നായകന്‍ ആയി എത്തിയത്. ഇപ്പോള്‍ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എംപുരാന്‍ ഒരുക്കുന്ന തിരക്കിലാണ് പൃഥിരാജ്.

Also Read: അമ്മയുടെ സംസ്‌കാരം കഴിഞ്ഞ് പിറ്റേദിവസം ഞാൻ ഷൂട്ടിന് പോവാൻ ആഗ്രഹിച്ചു; എന്നാൽ ഷൂട്ട് നിർത്തി വെച്ചിരിക്കുകയായിരുന്നു; തുറന്ന് പറഞ്ഞ് ജാൻവി കപൂർ

ഇപ്പോഴിതാ പൃഥ്വിരാജിനെ കുറിച്ച് സംവിധായകന്‍ ഭദ്രന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മോഹന്‍ലാലിന്റെയോ മമ്മൂട്ടിയുടെയോ പകരക്കാരനാവാന്‍ പൃഥ്വിരാജിന് സാധിക്കില്ലെന്ന് ഭദ്രന്‍ പറഞ്ഞു.

പൃഥ്വിരാജിന്റെ വെള്ളിത്തിര എന്ന സിനിമ ഇറങ്ങിയപ്പോള്‍ മോഹന്‍ലാലിനും മമ്മൂട്ടിക്കും പകരക്കാരന്‍ വരുന്നു എന്നു പറഞ്ഞുകൊണ്ടാണ് താരത്തെ പരിചയപ്പെടുത്തിയതെന്നും മോഹന്‍ലാലിനെ പോലെ നന്നായി വരാന്‍ സാധ്യത ഉള്ള ഒരു ഗ്രാഫ് പൃഥ്വിരാജില്‍ കാണുന്നുണ്ടെന്നും മാത്രമായിരുന്നു താന്‍ പറഞ്ഞതെന്നും ഭദ്രന്‍ പറയുന്നു.

Also Read: എന്റെ ശരീരത്തിൽ അവർ അഞ്ച് പേരും തൊടില്ലെന്ന് സംവിധായകൻ ഉറപ്പ് തന്നിരുന്നു; ആദ്യ സിനിമയായ ബോയ്‌സിലെ അഭിനയത്തെ കുറിച്ച് ഭുവനേശ്വരി

തലകുത്തി നിന്നാല്‍ പോലും പൃഥ്വിരാജിന് മോഹന്‍ലാലിന് പകരക്കാരനാവാന്‍ കഴിയില്ല. ചില വേഷങ്ങള്‍ മോഹന്‍ലാലിന് മാത്രമേ ചെയ്യാനാവൂ എന്നും പൃഥ്വിരാജിന്റെ രണ്ടാമത്തെ ചിത്രമായിരുന്നു വെള്ളിത്തിര എന്നും ഭദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Advertisement