അനിയ്ത്തിയ്ക്ക് കിടിലൻ സർപ്രൈസ് നൽകി അഹാന കൃഷ്ണ ; കണ്ണ് നിറഞ്ഞ് ഹൻസു

189

നടൻ കൃഷ്ണകുമാറിന്റെ മക്കളെല്ലാം സോഷ്യൽമീഡിയയിൽ വളരെ സജീവമാണ്. അവരുടെ വിശേഷങ്ങളെല്ലാം തന്നെ അവർ സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിയ്ക്കാറുണ്ട്. ഇപ്പോഴിതാ ഇളയ മകൾ ഹൻസികയ്ക്ക് ലാപ്‌ടോപ്പ് സർപ്രൈസ് ആയി നൽകിയിരിയ്ക്കുകയാണ് മൂത്ത മകൾ അഹാന കൃഷ്ണ. സർപ്രൈസ് ആയി ഗിഫ്റ്റ് കൊടുക്കാൻ ഏറെ ഇഷ്ടമുള്ള ആളാണ് താനെന്നും അത് ഹൻസികയ്ക്ക് ആകുമ്പോൾ അതിലേറെ സന്തോഷമെന്നും അഹാന പറയുന്നുണ്ട്.

Advertisements

‘സർപ്രൈസ് ഇഷ്ടമുള്ള ആളാണ് ഹൻസു. എന്തെങ്കിലും സർപ്രൈസ് കിട്ടുന്നത് ഹൻസുവിന് വളരെ സന്തോഷമാണ്, വളരെ എക്‌സൈറ്റഡായാണ് ഹൻസിക റിയാക്റ്റ് ചെയ്യുക. അതിനാൽ ഹൻസികയ്ക്ക് സർപ്രൈസ് കൊടുക്കാൻ എനിക്കേറെയിഷ്ടമാണ്. അഞ്ച് രൂപയുടെ സർപ്രൈസിന് അഞ്ഞൂറിന്റെ എക്‌സ്പ്രഷനിടുന്ന അനിയത്തിക്കുട്ടിയാണ് അവൾ.’

ALSO READ

പ്രതീക്ഷിക്കാത്ത സ്ഥലങ്ങളിൽപ്പോലും വെല്ലുവിളികൾ തേടിയെത്തി, ശുദ്ധവും കലർപ്പില്ലാത്തതുമായ നിങ്ങളുടെ ഉദ്ദേശങ്ങളെല്ലാം എല്ലാവർക്കും മനസ്സിലാകില്ല: കോഹ്‌ലിയ്ക്ക് അനുഷ്‌കയുടെ സ്‌നേഹ സന്ദേശം!

‘അനിയത്തിക്കു മാത്രമല്ല കൂട്ടുകാർക്കും സർപ്രൈസ് കൊടുക്കുന്ന ആളാണ് ഞാൻ. അപ്പോൾ അവരുടെ പ്രതികരണവും റെക്കോർഡ് ചെയ്യും. കുറച്ചു നിമിഷത്തേക്കാണെങ്കിലും അവരുടെ മുഖത്ത് മിന്നി മറയുന്ന സന്തോഷം കാണാൻ പ്രത്യേക ഭംഗിയാണ്.’ എന്നും അഹാന പറയുന്നുണ്ട്.

‘2014ൽ ഞാൻ ഉപയോഗിച്ചിരുന്ന ലാപ്‌ടോപ്പ് ആണ് അവൾ ഓൺലൈൻ ക്ലാസിന് എടുക്കുന്നത്. ഉടൻ മരിക്കും എന്നതാണ് ആ ലാപ്‌ടോപ്പിന്റെ അവസ്ഥ. അവൾക്കും പുതിയൊരു ലാപ് വേണമെന്ന ആഗ്രഹമുണ്ട്. മാത്രമല്ല എഡിറ്റിങും ഹൻസികയ്ക്ക് ഇഷ്ടമാണ്. ഗോൾഡൻ നിറത്തിലുള്ള മാക്ക് ബുക്ക് ആണ് അഹാന തിരഞ്ഞെടുത്തത്. എഡിറ്റിങിലൊക്കെ നല്ല താൽപ്പര്യമുള്ള കുട്ടിയാണ് ഹൻസികയെന്നും അതിനാൽ ഈ സമ്മാനം ഏറെ പ്രയോജനപരമാവുമെന്നും അഹാന വിഡിയോയിൽ പറയുന്നുണ്ട്.

ALSO READ

ഇങ്ങനൊരു മോൾ ഉള്ളതുകൊണ്ട് ഞങ്ങളുടെ കൂടപ്പിറപ്പാണ് എന്ന് പറയാൻ നാണക്കേടാണെന്ന് എന്നോട് കസിൻസ് പറഞ്ഞിട്ടുണ്ട് ; സ്റ്റാർ മാജിക്ക് താരങ്ങളുടെ കണ്ണ് നനയിച്ച് ലക്ഷമിയുടെ സ്വന്തം സന മോളുടെ വിശേഷങ്ങൾ

Advertisement