പ്രതീക്ഷിക്കാത്ത സ്ഥലങ്ങളിൽപ്പോലും വെല്ലുവിളികൾ തേടിയെത്തി, ശുദ്ധവും കലർപ്പില്ലാത്തതുമായ നിങ്ങളുടെ ഉദ്ദേശങ്ങളെല്ലാം എല്ലാവർക്കും മനസ്സിലാകില്ല: കോഹ്‌ലിയ്ക്ക് അനുഷ്‌കയുടെ സ്‌നേഹ സന്ദേശം!

90

ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞതിന്റെ പിറ്റേന്നു വിരാട് കോലിക്കു സ്‌നേഹ സന്ദേശവുമായി ഭാര്യ അനുഷ്‌ക ശർമ. ക്യാപ്റ്റനും കളിക്കാരനുമെന്ന നിലയിലുള്ള വളർച്ചയെക്കാൾ ഒരു വ്യക്തിയെന്ന നിലയിൽ കോലി കൈവരിച്ച വളർച്ചയാണ് തന്നെ സന്തോഷിപ്പിക്കുന്നതെന്ന് ഇൻസ്റ്റഗ്രാമിലെ കുറിപ്പിൽ അനുഷ്‌ക പറയുന്നു.

പ്രതീക്ഷിക്കാത്ത സ്ഥലങ്ങളിൽനിന്നുപോലും കോഹ്‌ലിക്ക് വെല്ലുവിളികൾ നേരിടേണ്ടി വന്നുവെന്നും അനുഷ്‌ക കുറിപ്പിൽ സൂചിപ്പിച്ചു. നാട്യങ്ങളില്ലാത്ത കോഹ്‌ലിയെ മനസ്സിലാക്കാൻ എല്ലാവർക്കും സാധിച്ചിട്ടില്ലെന്നും അനുഷ്‌ക കുറിച്ചു.

Advertisements

ALSO READ

ഇങ്ങനൊരു മോൾ ഉള്ളതുകൊണ്ട് ഞങ്ങളുടെ കൂടപ്പിറപ്പാണ് എന്ന് പറയാൻ നാണക്കേടാണെന്ന് എന്നോട് കസിൻസ് പറഞ്ഞിട്ടുണ്ട് ; സ്റ്റാർ മാജിക്ക് താരങ്ങളുടെ കണ്ണ് നനയിച്ച് ലക്ഷമിയുടെ സ്വന്തം സന മോളുടെ വിശേഷങ്ങൾ

അനുഷ്‌കയുടെ കുറിപ്പിന്റെ പൂർണരൂപം:

2014ൽ ടെസ്റ്റ് ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട വിവരം എന്നെ അറിയിച്ചതു ഞാനോർക്കുന്നു. അന്നു രാത്രി സംസാരിക്കുന്നതിനിടെ നിങ്ങളുടെ താടി അതിവേഗം നരയ്ക്കുമെന്നു ധോണി പറഞ്ഞ കാര്യം എന്നോടു പങ്കുവച്ചതും ഓർമയിലുണ്ട്. അന്നു മുതൽ ആ താടി നരയ്ക്കുന്നതു മാത്രമല്ല ഞാൻ കാണുന്നത്.

അതെ, ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനെന്ന നിലയിലുള്ള നിങ്ങളുടെ വളർച്ചയിലും നിങ്ങളുടെ നേതൃത്വത്തിൽ ടീം നേടിയ നേട്ടങ്ങളിലും ഞാൻ വളരെ അഭിമാനിക്കുന്നു. എന്നാൽ നിങ്ങളുടെ ഉള്ളിൽ നിങ്ങൾ നേടിയ വളർച്ചയിൽ ഞാൻ കൂടുതൽ അഭിമാനിക്കുന്നു.

ALSO READ

കിടപ്പ് അവസാനിപ്പിച്ചു, സ്വർഗം കിട്ടിയ സന്തോഷം ; മുന്നോട്ട് ഒരുപാട് ദൂരം സഞ്ചരിക്കാൻ ഇതെൻറെ ആദ്യത്തെ ചുവട് ആണ് : ഇനിയും കിടത്തല്ലേ എൻറെ അയ്യപ്പ സ്വാമി എന്ന പ്രാർത്ഥനയോടെ ശിവാനി

കളത്തിലും കളത്തിനു പുറത്തും എന്തൊരു വളർച്ചയാണ് നിങ്ങൾ സ്വന്തമാക്കിയത്. അഭിമാനകരമായ നേട്ടങ്ങൾ കൈവരിച്ചു. ഒരു വ്യക്തിയെന്ന നിലയിൽ കൈവരിച്ച വളർച്ചയാണ് എന്നെ കൂടുതൽ സന്തോഷിപ്പിക്കുന്നത്. ഇക്കാലയളവിൽ കളത്തിൽ മാത്രമായിരുന്നില്ല വെല്ലുവിളികൾ. പ്രതീക്ഷിക്കാത്ത സ്ഥലങ്ങളിൽപ്പോലും വെല്ലുവിളികൾ തേടിയെത്തി.

പ്രിയനേ, നല്ല ഉദ്ദേശ്യത്തോടുകൂടിയുളള അങ്ങയുടെ നീക്കത്തിന് തടസ്സമാകാൻ ഒന്നിനെയും താങ്കൾ അനുവദിച്ചില്ലെന്ന കാര്യം അഭിമാനത്തോടെ ഞാനോർക്കുന്നു. നിങ്ങൾ മാതൃകാപരമായി നയിക്കുകയും ഫീൽഡിൽ നിങ്ങളുടെ ഊർജത്തിന്റെ പരമാവധി നൽകുകയും ചെയ്തു. അതുകൊണ്ടായിരിക്കാം, ചില തോൽവികളുടെ സമയത്ത് അടുത്തിരിക്കുമ്പോൾ ആ കണ്ണുകളിലെ കണ്ണീർത്തിളക്കം ഞാൻ കണ്ടിട്ടുണ്ട്. ഇനിയും കൂടുതലായി എന്തെങ്കിലും ചെയ്യാനാകുമായിരുന്നോ എന്ന് ആശ്ചര്യപ്പെടുന്നതും കണ്ടിട്ടുണ്ട്.

Advertisement