നാമെല്ലാവരും അൽപ്പം തകർന്നവരാണ് ! മഞ്ജു വാര്യർ പകർത്തിയ ചിത്രം പങ്കു വച്ച് ഭാവന

156

മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് ഭാവന. നിരവധി മികച്ച വേഷങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഒരു സ്ഥാനം നേടാനും വെള്ളിത്തിരയിൽ തന്റേതായ ഒരിടം കണ്ടെത്താനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം തിരക്കുള്ള താരമാണ് ഭാവന.

ALSO READ

Advertisements

ഹൃദയത്തെ കുറിച്ച് പ്രചരിക്കുന്നത് വ്യാജ വാർത്ത; വെളിപ്പെടുത്തി വിനീത്

സോഷ്യൽമീഡിയയിൽ സജീവമായ ഭാവന പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും വിശേഷങ്ങളും ചുരുങ്ങിയ സമയം കൊണ്ടാണ് ആരാധകർ ഏറ്റെടുക്കുന്നത്. വലിയൊരു സുഹൃദ വലയം കൂടയുള്ളതാരം അവർക്കൊപ്പമുള്ള നല്ല നിമിഷങ്ങളും സോഷ്യൽ മീഡിയയിൽ പങ്കിടാറുണ്ട്.

അത്തരത്തിൽ ഭാവന പങ്കുവെച്ച ഒരു ചിത്രം ചർച്ചയാവുകയാണ്. നടി മഞ്ജു വാര്യർ പകർത്തിയ ചിത്രമാണ് ഭാവന ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ‘നാമെല്ലാവരും അൽപ്പം തകർന്നവരാണ്, അങ്ങനെയാണ് വെളിച്ചം ഉള്ളിൽ എത്തുന്നത്’ എന്ന കുറിപ്പോടെയാണ് ഭാവന ചിത്രം പങ്കുവെച്ചിട്ടുള്ളത്.

ALSO READ

ബെൽസ് പാൾസിക്ക് ശേഷം ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ, അമ്മയ്ക്ക് നന്ദി എന്ന് മനോജ് കുമാർ ; ദൈവം നമ്മുടെ എല്ലാവരുടെയും പ്രാർത്ഥന കേട്ടുവെന്ന് ആരാധകർ

നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിന് താഴെ കമന്റുമായി എത്തിയിരിയ്ക്കുന്നത്. പോസ്റ്റിട്ട് വളരെ പെട്ടന്ന് തന്നെ ശ്രദ്ധ നേടുകയായിരുന്നു.

Advertisement