മുഖം തൊണ്ണൂറ് ശതമാനം ശരിയായി, നിങ്ങൾ തരുന്ന പ്രർത്ഥനയാണ് ഞങ്ങളെ നിലനിർത്തി കൊണ്ട് പോവുന്നത്; എത്ര പറഞ്ഞാലും തീരാത്ത നന്ദിയും കടപ്പാടും അറിയിച്ച് മനോജ് കുമാർ

85

ബെൽസ് പാൾസി രോഗം ബാധിച്ച നടൻ മനോജ് കുമാർ സുഖംപ്രാപിക്കുന്നു. മുഖം പഴയരൂപത്തിലേയ്ക്ക് മാറി വരുന്നുവെന്നും തൊണ്ണൂറ് ശതമാനം ശരിയായെന്നും വിഡിയോ സന്ദേശത്തിലൂടെ മനോജ് വ്യക്തമാക്കി.

‘തൊണ്ണൂറ് ശതമാനവും ഭേദമായിട്ടുണ്ട്. ഇനി ബാക്കിയുള്ള പത്തു ശതമാനം കൂടി റെഡിയായാൽ എന്റെ മുഖം പഴയത് പോലെ ആകും. നിങ്ങൾ ആദ്യം കണ്ട എന്റെ മുഖത്തിൽ നിന്നും ഒത്തിരി മാറ്റമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. മിണ്ടുമ്പോൾ ചെറിയ പ്രശ്നം അത്ര മാത്രമേ ഉള്ളൂ. മിണ്ടാതെ ഇരുന്നാൽ കുഴപ്പമുള്ളതായി തോന്നില്ല. ഇത്രവേഗം ഭേദം ആകുമെന്ന് കരുതിയില്ല എന്നും മനോജ് പറയുന്നുണ്ട്.

Advertisements

ALSO READ

തന്റെ അച്ഛനേയും അമ്മയേയും തന്നിൽ നിന്ന് അടർത്തി മാറ്റാൻ നോക്കി, ഭീഷണികളും ദേഷ്യപ്പെട്ടുള്ള സംസാരവുമായിരുന്നു : ഒരു സ്ത്രീയ്ക്ക് ജീവിക്കാൻ വിവാഹം അനിവാര്യമല്ലെന്ന് മനസ്സിലായി : ഗായിക വിജയലക്ഷ്മി

നിങ്ങളുടെ ഒക്കെ പ്രാർത്ഥന വളരെ വലുതാണ്. എന്റെ വിവരം അറിഞ്ഞ അന്ന് മുതൽ ഇന്നുവരെ എന്റെയും ഭാര്യയുടെയും അവസ്ഥ കോൾ സെന്ററിൽ എത്തിയത് പോലെയായിരുന്നു. എത്ര ആളുകളാണ് വിളിച്ചത്. കുറേ പേർ മെസേജുകൾ അയച്ചു. ചിലർ വിളിച്ചിട്ട് കരഞ്ഞു, ഒത്തിരി പേർ എനിക്കുവേണ്ടി പ്രാർഥിക്കുന്നുവെന്നും അറിഞ്ഞപ്പോൾ ശരിക്കും ഞെട്ടിപോയി. നമ്മളോടുള്ള നിങ്ങളുടെ സ്നേഹം കാണുമ്പോൾ വല്ലാത്തൊരു സന്തോഷമാണ്. ഇങ്ങനെയൊക്കെ വന്നതു കൊണ്ടാണല്ലോ ഇതൊക്കെ തിരിച്ചറിയാൻ ആയത്. അതൊക്കെ വലിയ ഒരു കാര്യമാണ്, നിങ്ങൾ തരുന്ന പ്രർത്ഥനയാണ് ഞങ്ങളെ നിലനിർത്തി കൊണ്ട് പോവുന്നത്. എത്ര പറഞ്ഞാലും തീരാത്ത നന്ദിയും കടപ്പാടും ഉണ്ട്.

മമ്മൂക്കയുടെ മെസേജ് കണ്ടപ്പോൾ ശരിക്കും ഞെട്ടിപ്പോയി. അദ്ദേഹവുമായി ഞാൻ വിളിക്കുകയോ മെസേജ് അയക്കുകയോ ചെയ്യുന്ന ബന്ധമില്ല. ഒന്നോ രണ്ടോ പടങ്ങളിൽ മാത്രമാണ് ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത്. ഈ വിവരം അറിഞ്ഞിട്ടാകാം മനോജ് വേഗം സുഖമാവട്ടേ എന്ന് പറഞ്ഞ് അദ്ദേഹം എനിക്ക് മെസേജ് അയച്ചത്. തിരികെ മെസേജ് അയച്ചപ്പോൾ എന്നോട് ടെൻഷനടിക്കേണ്ട എന്നും പറഞ്ഞു ആശ്വസിപ്പിച്ചു. ‘അമ്മ’യുടെ മീറ്റിങ്ങിനു ചെന്നപ്പോൾ ബീനയോടും എന്റെ കാര്യങ്ങൾ അന്വേഷിച്ചു. സിനിമാ രംഗത്ത് നിന്നും ഒരുപാട് ആളുകൾ തന്നെ വിളിച്ചിരുന്നു.’ എന്ന് മനോജ് പറയുന്നുണ്ട്.

ALSO READ

ഞങ്ങളുടെ ഇഷ്ടങ്ങളിലുള്ള വ്യത്യാസം ഞങ്ങൾക്ക് നല്ലതായാണ് തോന്നുന്നത് ; ചേച്ചിയുടെ ഡ്രീം അമ്പ്രല്ലയാണ് മധുർമ : വിശേഷങ്ങൾ പങ്കു വച്ച് അമൃതയും അഭിരാമിയും

എംഎൽഎ പി ടി തോമസ് സാറിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ചും മനോജ് വീഡിയോയിൽ സംസാരിയ്ക്കുന്നുണ്ട്. കൂടാതെ തന്റെ ഈ അസുഖം ഇത്ര പെട്ടന്ന് ഇങ്ങനെ ഒരവസ്ഥയിൽ എത്തിച്ച ഡോക്ടറെ കുറിച്ചും താരം പറയുന്നുണ്ട്. ഡോക്ടറോടുള്ള കടപ്പാടും നന്ദിയും താരം അറിയിയ്ക്കുകയും. ഡോക്ടറെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളുമായി 101-ാം എപ്പിസോഡിൽ എത്താം എന്നും പറഞ്ഞാണ് മനോജ് വീഡിയോ അവസാനിപ്പിയ്ക്കുന്നത്.

Advertisement