മലയാളികളുടെ പ്രിയപ്പെട്ട നടന്മാരില് ഒരാളാണ് മണിയന് പിള്ള രാജു. നിരവധി ചിത്രങ്ങളിലാണ് അദ്ദേഹം അഭിനയിച്ചത്. അച്ഛന്റെ പാത പിന്തുടര്ന്ന് അദ്ദേഹത്തിന്റെ മകന് നിരഞ്ജന് മണിയന് പിള്ള രാജുവും സിനിമയില്‍ എത്തിയിരുന്നു.
ബ്ലാക്ക് ബട്ടര്‍ഫ്ളൈ എന്ന ചിത്രത്തിലാണ് ആദ്യമായി നിരഞ്ജന് അഭിനയിച്ചത്. നിരഞ്ജന്റെ ഏറ്റവും പുതിയ ചിത്രമാണ് ആവാഹനം. ഇപ്പോഴിതാ താരരാജാവ് മമ്മൂട്ടിയെക്കുറിച്ച് നിരഞ്ജന് പറഞ്ഞ വാക്കുകളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
Also Read; തകര്‍ത്തഭിനയിച്ച് സ്വാസിക, ചതുരത്തിലെ ഏറ്റവും പുതിയ ഗാനം പുറത്ത്
മമ്മൂട്ടി തനിക്ക് ഏറ്റവും പ്രിയപ്പെട്ട വ്യക്തിയാണെന്നും അച്ഛന് കോവിഡ് ബാധിച്ച് ആശുപത്രിയില്‍ ഉള്ളപ്പോള്‍ തന്നെ അദ്ദേഹം ആശ്വസിപ്പിച്ചുവെന്നും നിരഞ്ജന് പറയുന്നു. അച്ഛന് ആശുപത്രിയില്‍ സീരിയസ് ആയിട്ട് കഴിയുമ്പോള്‍ പ്രതീക്ഷിച്ച പലരും അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് ചോദിച്ചിട്ടില്ലെന്നും നടന് പറയുന്നു.
അച്ഛന്റെ ഫോണില്‍ അദ്ദേഹത്തിന്റെ മെസ്സേജ് വരികയായിരുന്നു. അല്‍ഹംദുലില്ലാഹ് ഞാന്‍ പ്രാര്ത്ഥിച്ചിരുന്നുവെന്നായിരുന്നു മെസ്സേജ്. അത് തനിക്ക് ഒത്തരി ആശ്വാസമായെന്നും നിരഞ്ജന് പറയുന്നു.
പുതുമകള്‍ കൊണ്ടുവരാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന നടനാണ് മമ്മൂട്ടിയെന്നും എല്ലാ കാര്യങ്ങളെക്കുറിച്ചും അദ്ദേഹത്തിന് നല്ല അറിവാണെന്നും നിരഞ്ജന് കൂട്ടിച്ചേര്‍ത്തു.