സിഡ്നി: ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലെ ഇന്ത്യയുടെ തുടക്കം തോല്വിയോടെയായിരുന്നു. മൂന്നു മല്‍സരങ്ങളുള്ള പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ 34 റണ്‍സിനായിരുന്നു ഇന്ത്യന്‍ പരാജയം.
ഇന്ത്യയുടെ ആറു ബാറ്റ്സ്മാന്മാരാണ് രണ്ടക്കം കടക്കാതെ പുറത്തായത്. സെഞ്ചുറി നേടിയ രോഹിത് ശര്‍മ്മയും അര്‍ധ സെഞ്ചുറി നേടിയ എ.എസ്.ധോണിയും മാത്രമാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി വെറും മൂന്നു റണ്‍സുമായാണ് കളം വിട്ടത്.
നാളെ അഡ്ലെയ്ഡിലാണ് പരമ്പരയിലെ രണ്ടാം മല്‍സരം. സിഡ്നിയില്‍ തോറ്റ ഇന്ത്യക്ക് അഡ്ലെയ്ഡില് ജയം അനിവാര്യമാണ്. അഡ്ലെയ്ഡില് തോറ്റാല്‍ പരമ്പര ഓസ്ട്രേലിയ നേടും. നാളെ മല്‍സരം തുടങ്ങാനിരിക്കെ നായകന് വിരാട് കോഹ്ലി ഭാര്യ അനുഷ്ക ശര്‍മ്മയ്ക്കൊപ്പം ഉല്ലാസ യാത്രയിലാണ്.
അനുഷ്കയ്ക്ക് ഒപ്പമുള്ള മനോഹര നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയ വഴി ആരാധകര്‍ക്കായി പങ്കുവയ്ക്കുന്ന കോഹ്ലി ഉല്ലാസ യാത്രയില്‍നിന്നുള്ള ഒരു ചിത്രവും പങ്കുവച്ചു. എന്നാല്‍ കോഹ്ലിയുടെ ഫോട്ടോയ്ക്ക് ആരാധകരില്‍നിന്നും അനുകൂല പ്രതികരണമല്ല ലഭിക്കുന്നത്.
നാളെ രണ്ടാം ഏകദിനം തുടങ്ങാനിരിക്കെ പരിശീലനത്തില്‍ ശ്രദ്ധ വയ്ക്കാതെ ഭാര്യയുമായി കറങ്ങി നടക്കുന്നതിനെയാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്. കളിയില്‍ ശ്രദ്ധിച്ച് നാളെ നടക്കുന്ന മല്‍സരത്തില്‍ ഇന്ത്യയെ ജയിപ്പിക്കാനാണ് കോഹ്ലിയോട് ആരാധകര്‍ ആവശ്യപ്പെടുന്നത്.
ഭാര്യയ്ക്ക് ഒപ്പമുള്ള ഫോട്ടോയല്ല, മറിച്ച് പെര്‍ത്ത് ടെസ്റ്റിലെ സെഞ്ചുറി പോലെയൊന്നാണ് തങ്ങള്‍ കോഹ്ലിയില്‍നിന്നും പ്രതീക്ഷിക്കുന്നതെന്നും ആരാധകര്‍ പറയുന്നു.
സിഡ്നി ഏകദിന പരാജയത്തിനുപിന്നാലെ കോഹ്ലിയുടെ ഫോമിനെക്കുറിച്ച് ആരാധകര്‍ക്ക് ആശങ്കയുണ്ട്. സിഡ്നിയിലെ ഏകദിനത്തില്‍ മൂന്നു റണ്‍സെടുത്ത കോഹ്ലി സിഡ്നി ടെസ്റ്റില്‍ വെറും 23 റണ്‍സാണ് നേടിയത്.