പ്രായപൂര്‍ത്തിയാവുന്നതിന് മുമ്പായിരുന്നു അവളെ വിവാഹം ചെയ്തത്, തീരെ പക്വതയില്ലായിരുന്നു, ഭാര്യ നിവേദിതയെ കുറിച്ച് അര്‍ജുന്‍ പറയുന്നു

80

തെന്നിന്ത്യന്‍ സൂപ്പര്‍താരമായ അര്‍ജുന്‍ സര്‍ജയ്ക്ക് ഇന്നും ആരാധകരേറെയാണ്. മലയാളികളുടെയും പ്രിയപ്പെട്ട നടനാണ് അദ്ദേഹം. ഇപ്പോഴിതാ താരം തന്റെ ഭാര്യയെ കുറിച്ചും കുടുംബത്തെ കുറിച്ചും പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.

Advertisements

അര്‍ജുന്റെ ഭാര്യയുടെ പേര് നിവേദിത എന്നാണ്. രണ്ട് പെണ്മക്കളാണ് ഇവര്‍ക്കുള്ളത്. തന്റെ കരിയറിന്റെ തുടക്കത്തില്‍ താന്‍ തമിഴിലും കന്നടയിലും തെലുങ്കിലും ഒരുപോലെ സജീവമായിരുന്നുവെന്നും ഡോക്ടര്‍ ഗൗരി അബ്ബായി എന്ന സിനിമയുടെ ഷൂട്ടിനിടെയാണ് നിവേദിതയെ ആദ്യമായി കാണുന്നതെന്നും അര്‍ജുന്‍ പറയുന്നു.

Also Read:സിബിനും പൂജയും പുറത്തേക്ക്, ബിഗ് ബോസ് ഹൗസിലേക്ക് മാസ് എന്‍ട്രിയുമായി സിജോ, കാട്ടുതീയാണ് ഞാന്‍ ഇനി കത്തിച്ചിട്ടേ പോകൂവെന്ന് താരം

കന്നട ഫിലിം ഇന്‍ഡസ്ട്രിയിലെ രാജേഷ് എന്ന പ്രമുഖ നടന്റെ മകളായിരുന്നു നിവേദിത. തന്റെ പിതാവും രാജേഷും അടുത്ത സുഹൃത്തുക്കളായിരുന്നുവെന്നും തങ്ങളുടെ കുടുംബങ്ങള്‍ തമ്മില്‍ നല്ല അടുപ്പമുണ്ടായിരുന്നുവെന്നും എന്നാല്‍ നിവേദിതയെ താന്‍ മുമ്പൊരിക്കലും കണ്ടിട്ടില്ലായിരുന്നുവെന്നും അര്‍ജുന്‍ പറയുന്നു.

ഒരു സിനിമയുടെ സെറ്റില്‍ വെച്ച് പരിചയപ്പെട്ട തങ്ങള്‍ പിന്നീട് നല്ല സുഹൃത്തുക്കളായി. ഒരിക്കല്‍ ഷൂട്ടിനിടെ തനിക്ക് അപകടം സംഭവിച്ചുവെന്നും അപ്പോള്‍ നിവേദിത കരയുന്നത് താന്‍ കണ്ടുവെന്നും അങ്ങനെ തനിക്ക് അവളോട് ഒരിഷ്ടമൊക്കെ വന്നുവെന്നും വിവാഹം കഴിക്കാമെന്ന്് പറഞ്ഞപ്പോള്‍ അവള്‍ക്കും എതിര്‍പ്പില്ലായിരുന്നുവെന്നും അര്‍ജുന്‍ പറയുന്നു.

Also Read:നിങ്ങളുടെ അഭാവം എന്റെ ഹൃദത്തില്‍ ഭയങ്കരമായ ഭാരം സൃഷ്ടിക്കുന്നു, തിരിച്ചുവരവ് അസാധ്യമാണെന്ന് അറിയാം എന്നാലും സ്വപ്‌നം കണ്ട് പോകുന്നു, വേദന നിറഞ്ഞ കുറിപ്പുമായി അനുമോള്‍, ആശ്വസിപ്പിച്ച് ആരാധകര്‍

മാതാപിതാക്കള്‍ക്കും വിവാഹത്തിന് എതിര്‍പ്പില്ലായിരുന്നു. 1988ലായിരുന്നു തങ്ങളുടെ വിവാഹമെന്നും ആ സമയത്ത് തനിക്ക് 25ഉം ഭാര്യക്ക് 17ഉം വയസ്സ് മാത്രമാണുണ്ടായിരുന്നതെന്നും നിവേദിതയ്ക്ക് തീരെ പക്വതയില്ലായിരുന്നുവെന്നും അര്‍ജുന്‍ പറയുന്നു.

Advertisement