ഏറ്റവും കൂടുതല്‍ ചിരിപ്പിച്ച ആ സീന്‍ ജയറാം കാരണം വെട്ടി മാറ്റിയത് ആയിരുന്നു; ഒടുവില്‍ നിര്‍ബന്ധം കാരണം ഉള്‍പ്പെടുത്തി; സിനിമയുടെ തലവര മാറ്റിയ സീനെന്ന് സിദ്ദീഖ്

1183

സംവിധായകന്‍ സിദ്ദീഖ് ഒരുക്കിയ 1999ല്‍ പുറത്തിറങ്ങിയ ഹിറ്റ് ചിത്രമാണ് ഫ്രണ്ട്‌സ്. സുഹൃത്തുക്കളുടെ ഇണക്കവും പണക്കവും തമാശകളും നിറഞ്ഞ ഈ ചിത്രത്തിന് ഇന്നുംആരാധകര്‍ ഏറെയാണ്. ജയറാം, മുകേഷ്, ശ്രീനിവാസന്‍, മീന, ജഗതി, ദിവ്യ ഉണ്ണി എന്നിവരായിരുന്നു പ്രധാനകഥാപാത്രങ്ങള്‍.

ജഗതി ശ്രീകുമാറിന്റെ മിന്നുന്ന പ്രകടനമാണ് ചിത്രത്തില്‍ കാണാനായത്. അതേസമയം, ഈ സിനിമയില്‍ ഏറ്റവുമധികം പ്രേക്ഷകരെ ചിരിപ്പിച്ച സീനാണ് ജഗതിയുടെ തലയില്‍ ചുറ്റിക വീഴുന്നത്.

Advertisements

ഈ രംഗം സിനിമയില്‍ നിന്നും ഒഴിവാക്കാന്‍ ആലോചിച്ചിരുന്നു എന്ന് പറയുകയാണ് സംവിധായകന്‍ സിദ്ദീഖ്. ആ സീനില്‍ പ്രധാന കഥാപാത്രമായ ജയറാം ഇല്ലാത്തതുകൊണ്ടാണ് ഒഴിവാക്കാന്‍ തീരുമാനിച്ചിരുന്നതെന്നും എന്നാല്‍ പിന്നീട് ചില സാഹചര്യങ്ങള്‍ ഒത്ത് വന്നപ്പോള്‍ ഷൂട്ട് ചെയ്ത് ഉള്‍പ്പെടുത്തുകയായിരുന്നു എന്നും സിദ്ദീഖ് പറയുന്നു.

ALSO READ- കടുത്ത ഡിപ്രഷനിലായിരുന്നു രേവതി; മണി രത്‌നത്തിന്റെ അസിസ്റ്റന്റായിരുന്നു; അവര്‍ കുട്ടിയെ ദത്തെടുത്തതോ ജന്മം നല്‍കിയതോ ആകട്ടെ, അഭിനന്ദിക്കണം: നടി കുട്ടി പത്മിനി

ആ സീന്‍ ശരിക്കും സിനിമയില്‍ നിന്നും ഒഴിവാക്കിയതാണ്. അതിന് പകരം വേറെ സീനായിരുന്നു പ്ലാന്‍ ചെയ്തത്. എന്തോ ഒരു ഭാഗ്യം കൊണ്ടാണ് ആ സീന്‍ ഷൂട്ട് ചെയതത്. ജയറാം ആ സീന്‍ വെട്ടി കളയരുതെന്ന് എപ്പോഴും വന്ന് പറയുമായിരുന്നു.

അപ്പോള്‍, ലെങ്ത് കൂടുതലാണ് ആ സീന്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്നാണ് താന്‍ പറഞ്ഞിരുന്നത്. സാരമില്ല വിട്ടേക്കാം തമാശ വേറെയും ഉണ്ടല്ലോയെന്നാണ് കരുതിയിരുന്നത്. അത് കേള്‍ക്കുമ്പോള്‍ ജയറാമിന് ഭയങ്കര സങ്കടമായിരുന്നെന്നും സിദ്ദീഖ് വെളിപ്പെടുത്തുന്നു.

ALSO READ- കുട്ടിക്ക് തുണി അലര്‍ജി ആണോ എന്ന് ചൊറിച്ചില്‍ കമന്റ്; വലുതായപ്പോള്‍ തുണി ഇഷ്ടം അല്ലാതായതല്ല; നാട്ടുകാര്‍ എന്ത് പറയും എന്നത് മൈന്‍ഡ് ചെയ്യാതായതാണ്; മാസ് മറുപടിയുമായി അഹാന

ഷൂട്ടിനിടെ ഒരു ദിവസം ജയറാമിന് ഒരു തമിഴ് പടത്തില്‍ അഭിനയിക്കാന്‍ പോകേണ്ടി വന്നു. ജയറാം പോയി കഴിഞ്ഞാല്‍ ഇവിടെ വേറെ വര്‍ക്കില്ലായിരുന്നു. അങ്ങനെ ഒരു ദിവസം വര്‍ക്ക് നിര്‍ത്തി വെക്കേണ്ടി വന്നു.

ഈ സമയത്ത് ജയറാം പറഞ്ഞു. ഒരു കാര്യം ചെയ്യ്, വേണ്ടെന്ന് വെച്ച സീന്‍ ഷൂട്ട് ചെയ്യാം എന്ന്. അങ്ങനെയാണ് ആ സീന്‍ ഷൂട്ട് ചെയ്തതെന്ന് സിദ്ദീഖ് പറയുന്നു. ശരിക്കും ആ സീന്‍ ഷൂട്ട് ചെയ്യുമ്പോള്‍ ജയറാമില്ലായിരുന്നു.

പക്ഷെ എന്നാല്‍ ശരിക്കും സീനില്‍ ജയറാമുണ്ട്. ജയറാമുള്ള സീനായിരുന്നെങ്കിലും താന്‍ അപ്പുറത്താണെന്ന് പറഞ്ഞാല്‍ മതിയല്ലോ എന്നാണ് ജയറാം അന്ന് പറഞ്ഞതെന്ന് സിദ്ദിഖ് പറഞ്ഞു.

അന്ന് ജയറാം പോയതുകൊണ്ടും വേറെ ഒന്നും ഷൂട്ട് ചെയ്യാന്‍ ഇല്ലാത്തതുകൊണ്ടും ഷൂട്ട് ചെയ്തതാണ് ആ സീന്‍. പക്ഷെ ഇന്ന് ആ സിനിമയിലെ ഹൈലൈറ്റാണ് ആ സീനെന്നും സംവിധായകന്‍ വെളിപ്പെടുത്തി.

Advertisement