വിജയിയുടെ മകന്റെ സിനിമയില്‍ അഭിനയിക്കില്ല; ചിത്രത്തില്‍ നിന്ന് പിന്മാറി തമിഴിലെ സൂപ്പര്‍ താരം

272

ആരാധകര്‍ ഏറെയുള്ള നടനാണ് വിജയ്. താരത്തിന്റെ മകന്‍ ജെയ്‌സണ്‍ സഞ്ജയ് സംവിധാന രംഗത്തേക്ക് കടക്കുന്നു എന്ന വാര്‍ത്ത നേരത്തെ തന്നെ പുറത്തു വന്നിരുന്നു. താരപുത്രന്റെ പുതിയ ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകരും.

Advertisements

അതേസമയം ഇപ്പോള്‍ പുറത്തുവന്ന റിപ്പോര്‍ട്ട് പ്രകാരം, തമിഴിലെ യുവതാരം ശിവ കാര്‍ത്തികേയന്‍ ജെയ്‌സണ്‍ സഞ്ജയ് ചിത്രത്തില്‍ നിന്നും പിന്മാറി എന്നതാണ്.

ചിത്രത്തിന്റെ കഥയില്‍ തന്റെ ഇപ്പോഴത്തെ താരമൂല്യത്തിന് വേണ്ട രീതിയില്‍ കൊമേഷ്യല്‍ കാര്യങ്ങള്‍ ഇല്ലെന്ന് പറഞ്ഞാണ് കഥ കേട്ട ശേഷം ശിവകാര്‍ത്തികേയന്‍ ജെയ്സണ്‍ സഞ്ജയ് ചിത്രം ഉപേക്ഷിച്ചത് എന്നാണ് കോളിവുഡ് വൃത്തങ്ങളെ അധികരിച്ച് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

എന്നാല്‍ കഴിഞ്ഞ മാസം വന്ന ഒരു റിപ്പോര്‍ട്ടില്‍ ജെയ്സണ്‍ സഞ്ജയ് ദുല്‍ഖര്‍ സല്‍മാനെയാണ് തന്റെ ചിത്രത്തിലെ പ്രധാന കഥാപാത്രം ചെയ്യാന്‍ നിശ്ചയിച്ചിരിക്കുന്നത് എന്ന് അഭ്യൂഹങ്ങള്‍ വന്നിരുന്നു. തമിഴ് മാധ്യമങ്ങള്‍ അടക്കം ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അതേ സമയം ചിത്രത്തിലെ അഭിനേതാക്കളുടെയും സാങ്കേതിക വിദഗ്ധരുടെയും വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

 

 

Advertisement