വിവാഹിതനായ വികാരിയച്ഛന് മറ്റൊരു വീട്ടമ്മയോട് അടങ്ങാത്ത അഭിനിവേശം, അവിഹിതം തുടങ്ങിയ ഇരുവരും ഒളിച്ചോടി, എട്ടിന്റെ പണികൊടുത്ത് അച്ഛന്റെ ഭാര്യ, സംഭവം കുന്നംകുളത്ത്

44761

കുന്നംകുളം: തൃശൂർ കുന്ദംകുളത്ത് നിന്നും ഒളിച്ചോടിയ വികാരി അച്ഛനേയും വീട്ടമ്മയെയും മുംബൈയിൽ നിന്ന് പോലീസ് പിടികൂടി. കുന്നംകുളം പോലീസ് ആണ് ഇവരെ പിടികൂടിത്. കമിതാക്കളായ വികാരിയേയും വീട്ടമ്മയേയും പോലീസ് കുന്നംകുളത്ത് എത്തിച്ചു.

കഴിഞ്ഞ മേയിലാണ് സംഭവം. നേരത്തെ ഭർത്താവായ വികാരിയുടെ അവിഹിതം ഭാര്യ തന്നെ കൈയോടെ പിടികൂടിയിരുന്നു. പിന്നാലെ പരാതിയെ തുടർന്ന് വികാരിയെ സ്ഥാനത്ത് നിന്നും മാർത്തോമ സഭാ മെത്രാപ്പോലീത്ത നീക്കിയിരുന്നു.

Advertisements

കുന്നംകുളം ആർത്താറ്റ് ഇടവക വികാരി മാതൃകാപരമല്ലാതെ പ്രവർത്തിച്ചതിന്റെ പേരിലായിരുന്നു സസ്പെൻഷൻ. വൈദിക സ്ഥാനം ആടക്കമുള്ള പദവികളിൽ നിന്നും ഉത്തരവാദിത്വത്തിൽ നിന്നും ഇദ്ദേഹത്തെ ഒഴിവാക്കി. ഇത്തരം വീഴ്ചകൾ ഖേദകരവും വേദനാജനകവും ആണെന്ന് മെത്രാപ്പോലീത്ത വ്യക്തമാക്കിയിരുന്നു.

എന്നാൽ ഇതിനിടെ വീട്ടമ്മയെയും വികാരിയെയും കാണാതെ ആവുകയായിരുന്നു. വീട്ടമ്മയെ കാണാനില്ലെന്ന് വീട്ടുകാരും വികാരിയെ കാണാനില്ലെന്ന് പള്ളി കമ്മിറ്റിയും കുന്നംകുളം പൊലീസിൽ പരാതി നൽകി.

Also Read
ഇങ്ങോട്ട് വാ ഏട്ടായെന്ന് ദിലീപിനോട് കാവ്യ, നീ പോയി വായെന്ന് കാവ്യയോട് ദിലീപും; കൈയ്യടി നേടി പൊതുവേദിയിൽ താര ദമ്പതികൾ

ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇരുവരെയും മുംബൈയിൽ നിന്നും പിടികൂടിയത്. ഇരുവരെയും കോടതിയിൽ ഹാജരാക്കും. കുന്നംകുളത്ത് നിന്നും ഒളിച്ചോടിയ പള്ളി വികാരിയേയും വീട്ടമ്മയേയും ആണ് മുംബൈയിൽ നിന്നും പോലീസ് പിടികൂടിയത്.

വീട്ടമ്മയുമായുള്ള വികാരിയുടെ അവിഹിത ബന്ധം ഭാര്യ കയ്യോടെ പിടികൂടിയതിന് പിന്നാലെയാണ് വീട്ടമ്മയുമായി വികാരി ഒളിച്ചോടിയത്. അവിഹിത ബന്ധം പുറത്തറിഞ്ഞതോടെ വികാരിയെ സ്ഥാനത്ത് നിന്നും സഭ ഇടപെട്ട് നീക്കിയിരുന്നു.

വൈദിക സ്ഥാനമടക്കമുള്ള പദവികളിൽ നിന്നും ഉത്തരവാദിത്വങ്ങളിൽ നിന്നും ഒഴിവാക്കിയതിന് പിന്നാലെ വീട്ടമ്മയുമായി ഇയാൾ നാടുവിടുകയായിരുന്നു.വീട്ടമ്മയെ കാണാനില്ലെന്ന് ബന്ധുക്കൾ പരാതി നൽകിയതോടെയാണ് വികാരിയേയും കാണാതായ വിവരം ലഭിച്ചത്.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇരുവരും ഒളിച്ചോടിയതായി കണ്ടെത്തി. മുംബൈയിൽ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് മുംബൈയിലെത്തി ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

Also Read
എന്റെ കൂടെ അഭിനയിച്ച സിനിമാ നടൻമാരേക്കാൾ നല്ലവൻ ആണ് കോഹ്‌ലി: താനും വിരാട് കോഹ്‌ലിയുമായി ഉണ്ടായിരുന്ന പ്രണയത്തെ കുറിച്ച് തമന്ന

Advertisement