സംവിധായകന്‍, നടന്‍ എന്നീ നിലകളില്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ സൗബിന്‍ സാഹിര്‍ വിവാഹിതനായി. കോഴിക്കോട് സ്വദേശിയായ ജാമിയ സഹീര്‍ ആണ് വധു. ദുബൈയില്‍ പഠിച്ചു വളര്‍ന്ന ജാമിയ കുറച്ചുകാലം ശോഭ ഗ്രൂപ്പില്‍ ജോലി ചെയ്തിരുന്നു. ഒക്ടോബറിലായിരുന്നു വിവാഹ നിശ്ചയം. കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ വളരെ ലളിതമായിരുന്നു ചടങ്ങുകള്‍.

Advertisements
സംവിധാന സഹായിയായി സിനിമാരംഗത്തെത്തി പിന്നീട് നടനായി തിളങ്ങിയ സൗബിന്‍ ഈ വര്‍ഷം ഇറങ്ങിയ പറവ എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് കടന്നു. സൗബിനും മുനീര്‍ അലിയും ചേര്‍ന്ന് തിരക്കഥയെഴുതിയ പറവ ഈ വര്‍ഷം പുറത്തിറങ്ങിയ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു. പ്രേമത്തിലെ പി.ടി മാഷ് എന്ന കഥാപാത്രമാണ് മലയാളി പ്രേക്ഷകര്‍ക്കിടയില്‍ സൗബിനെ ജനപ്രിയനാക്കിയത്.

Advertisement









