മലയാളി മിനി സ്‌ക്രീൻ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് അവതാരകയും നടിയുമായ ഷെമി മാർട്ടിൻ. ആ പേര് കേട്ടാൽ ചിലക്കെങ്കിലും പെട്ടെന്ന് മനസ്സിലായില്ലെങ്കിലും ഓറഞ്ച് എന്ന് കേട്ടാൽ അറിയാത്തവരായി ആരും ഉണ്ടായിരിക്കുകയില്ല. ഒരുകാലത്ത് സീരിയൽ ആരാധകരുടെ പ്രിയപ്പെട്ട പരമ്പര ആയിരുന്ന നന്ദനം എന്ന സീരിയലിലെ ഓറഞ്ചിനെ അവതരിപ്പിച്ച താരമാണ് ഷെമി മാർട്ടിൻ.
മീര, ഓറഞ്ച് , പാർവതി എന്നീ മൂന്ന് സുഹൃത്തുക്കളുടെ കഥയാണ് നന്ദനം എന്ന സീരിയൽ പറഞ്ഞത്. ആ കൂട്ടത്തിൽ വളരെ ബോൾഡ് ആയ കഥാപാത്രമായിരുന്നു ഓറഞ്ച്. ചില കഥാപാത്രങ്ങൾ ആളുകളുടെ മനസ്സിലാണ് ഇടം പിടിക്കുക. അത്തരത്തിൽ ഹൃദയത്തിൽ സ്ഥാനം നേടിയ കഥാപാത്രമായിരുന്നു ഓറഞ്ച്, അതുകൊണ്ടുതന്നെ മലയാളികൾക്ക് ഷെമി മാർട്ടിൻ ഇന്നും ഓറഞ്ച് ആണ്.

എയർഹോസ്റ്റസ് ആയിരുന്ന ഷെമി നാലുവർഷക്കാലം ജോലി ചെയ്തു. പിന്നീട് ജോലി മടുത്തു തുടങ്ങിയപ്പോൾ രാജിവച്ചു. ഇനിയെന്ത് ചെയ്യും എന്നൊരു ധാരണയൊന്നും അന്ന് ക്ഷമിക്ക് ഉണ്ടായിരുന്നില്ല. അക്കാലത്താണ് മഴവിൽ മനോരമ ചാനൽ ആരംഭിക്കുന്നത്. അവതാരകർക്കും അഭിനേതാക്കൾക്കും നിരവധി അവസരങ്ങൾ ആയിരുന്നു അന്ന് ഉണ്ടായിരുന്നത്. അങ്ങനെ ചാനലിലേക്ക് ക്ഷെമിയും ഒരു ബയോഡാറ്റ അയച്ചു.
ബയോഡേറ്റ സ്വീകരിക്കപ്പെട്ടു മഴവിൽ മനോരമ ജോലി കിട്ടി. തനി നാടൻ എന്നൊരു പരിപാടിയുടെ അവതാരക ആയിട്ടായിരുന്നു അരങ്ങേറ്റം. ആ പരിപാടി ഹിറ്റായതോടെ ഷമീയും ശ്രദ്ധിക്കപ്പെട്ടു. അത് നന്ദനത്തിലേക്കുള്ള വഴി തുറന്നു.
അഭിനയരംഗത്ത് യാതൊരു മുൻ പരിചയം ഇല്ലാതിരുന്ന ക്ഷമി അങ്ങനെ നന്ദനത്തിലെ ഓറഞ്ച് എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ തിരഞ്ഞെടുക്കപ്പെട്ടു. തനിക്ക് കിട്ടിയ ആദ്യ അവസരം നന്നായി തന്നെ താരം വിനിയോഗിച്ചു. 

അങ്ങനെ മലയാള സീരിയൽ പ്രേക്ഷകടെ പ്രിയപ്പെട്ട കഥാപാത്രമായി ഓറഞ്ച് മാറി. അതേ സമയം മലയാള സീരിയൽ ലോകത്ത് അത്തരത്തിലൊരു കഥാപാത്രത്തെ പരീക്ഷിക്കുന്നത് ആദ്യമായിരുന്നു. വളരെ ബോൾഡ് ആയ കഥാപാത്രം സ്വീകരിക്കപ്പെടുമോ എന്ന സീരിയലിന്റെ അണിയറ പ്രവർത്തകർ ഒപ്പം ക്ഷമിക്കും നല്ല ഭയമുണ്ടായിരുന്നു.
പക്ഷേ പ്രതീക്ഷകളെ ആസ്ഥാനത്താക്കി സീരിയൽ സ്വീകരിക്കപ്പെട്ടു. മറ്റെല്ലാ കഥാപാത്രത്തെക്കാൾ കൂടുതൽ ഓറഞ്ചിനെ പ്രേക്ഷകർ സ്നേഹിച്ചു. കാലങ്ങൾക്ക് ശേഷം നന്ദനം പേരുമാറ്റി വൃന്ദാവനം എന്ന പേരിൽ മറ്റൊരു ചാനലിൽ സംപ്രേക്ഷണം ചെയ്തു തുടങ്ങി. ചാനലിലും സീരിയൽ ശ്രദ്ധിക്കപ്പെട്ടു. ഈ സീരിയലിനു ശേഷം ആയിരുന്നു ഷെമിയുടെ വിവാഹം.
 
വിവാഹശേഷം അഭിനയം നിർത്തി കുട്ടികളുമായി കുടുംബ ജീവിതത്തിലേക്ക് മാത്രമായി താരം ഒതുങ്ങി. പക്ഷേ ഉള്ളിലെ പാഷൻ അവിടെ തന്നെയുണ്ടായിരുന്നു. ഇതിനിടയിൽ കുടുംബ ജീവിതത്തിൽ ചില വെല്ലുവിളികൾ ഉണ്ടായപ്പോഴും ആശ്വാസമായതും അഭയമായതും അഭിനയം തന്നെയായിരുന്നു. അങ്ങനെ വീണ്ടും അഭിനയത്തിലേക്ക് തിരികെ വന്നു. പൗർണമി തിങ്കൾ എന്ന സീരിയലിലെ ഭാഗമായി.
ഇനിയും അഭിനയത്തിൽ തന്നെ സജീവമാകാൻ തീരുമാനിച്ചിരുക്കുന്ന താരം സൂര്യ ടിവിയിലെ സ്വന്തം സുജാത എന്ന പരമ്പരയിലും ശക്തമായ ഒരു വേഷത്തിൽ എത്തുന്നുണ്ട്. ഈ പരമ്പരയിൽ ഒരു പോലീസ് ഉദ്യേഗസ്ഥയായ അയിഷയെ ആണ് ഷെമി മാർട്ടിൻ അവതരിപ്പിക്കുന്നത്.

ഇപ്പോഴിതാ സീരിയൽ ഷൂട്ടിങ്ങുകളുടെ ഇടവേളകളിൽ കുടുംബത്തോടൊപ്പം അടിച്ചുപൊളിക്കാൻ പോയിരിക്കുകയാണ് ഷെമി മാർട്ടിൻ. അതിന്റെ ചിത്രങ്ങൾ താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു വെള്ളച്ചാട്ടത്തിന് കീഴിൽ മുങ്ങി നീരാടുന്ന ചിത്രങ്ങളാണ് ഷെമി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ഇടുക്കിയിലെ ആനയടിക്കുത്ത് വെള്ളച്ചാട്ടത്തിൽ ആണ് ഷെമി പോയിരിക്കുന്നതെന്ന് ചിത്രങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.
ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞിരിക്കുകയാണ് ഷെമിയുടെ ഈ ചിത്രങ്ങൾ. നിരവധി ആരാധകരാണ് താരത്തിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങൾക്ക് ശേഷം ലൈക്കുകളും കമന്റുകളുമായി എത്തുന്നത്.
            








