ബോളിവുഡിൽ 90കളുടെ അവസാനത്തിലും 2000ങ്ങളിലും തിളങ്ങിയ താരസുന്ദരിയാണ് നടി റാണി മുഖർജി. നിരവധി സൂപ്പർ ഹിറ്റ് സിനിമകളിൽ നായികയായി അഭിനയിച്ചിട്ടുള്ള നടിക്ക് ഇന്ത്യ മുഴുവൻ ആരാധകരും ഉണ്ട്.
2014 ൽ ആദിത്യ ചോപ്രയുടെ ഭാര്യ ആയതിനു പിന്നാലെ സിനിമയിൽ റാണി മുഖർജി സജീവമല്ലാതെ ആവുക ആയിരുന്നു ആദിറയാണ് ദമ്പതികളുടെ ഏക മകൾ. മർദാനി 2, ബണ്ടി ഓർ ബബ്ലി സിനിമകളിലൂടെ റാണി ശക്തമായി തിരികെവരിയും ചെയ്തു. ഒരു സിനിമ കുടുംബത്തിൽ ജനിച്ച വ്യക്തി ആയിരുന്നു റാണി മുഖർജി.
 
റാണി മുഖർജിയുടെ പിതാവ് സംവിധായകൻ ആയിരുന്നു. സഹോദരനും സംവിധായകൻ ആയിരുന്നു. അതുപോലെ അമ്മ പിന്നണിഗായികയും. രാജ കി ആയേഗി ബാറാത്ത് എന്ന സിനിമയിൽ കൂടിയായിരുന്നു എത്തിയത്.
എന്നാൽ 1998 ൽ പുറത്തിറങ്ങിയ കരൺ ജോഹർ സംവിധാനം ചെയ്ത കുച്ച് കുച്ച് ഹോതാഹെ എന്ന ചിത്രത്തിൽ കൂടി താൻ ബോളിവുഡ് നായികാ തന്നെ ആണ് എന്ന് റാണി തെളിയിക്കുന്നത്. പിന്നീട് ബോളിവുഡ് സൂപ്പർ നായികയായി വളരുകയായിരുന്നു റാണി. എന്നാൽ ഇടക്കാലത്തിൽ അഭിനയ ലോകത്തിൽ നിന്നും മാറിനിന്ന റാണി വീണ്ടും ശക്തമായി തിരിച്ചെത്തി.
Also Read
ഇപ്പോഴും മറക്കാൻ കഴിയാത്ത അനുഭവങ്ങളാണ് അത്: സംയുക്ത വാർമ്മ പറഞ്ഞത് കേട്ടോ
സോഷ്യൽ മീഡിയയിൽ നിന്നും അതുപോലെ മാധ്യമങ്ങളിൽ നിന്നും എല്ലാം തികഞ്ഞ അകലം പാലിക്കുന്ന ആ കൂടിയാണ് റാണിയും ഭർത്താവു. ഒരുകാലത്ത് റാണി മുഖർജിയും അതുപോലെ നിർമാതാവ് ആദിത്യ ചോപ്രയും പ്രണയത്തിൽ ആണെന്ന വാർത്തകളും എത്തിയിരുന്നു.

എന്നാൽ ഇരുവരും അത് ഒരുമിച്ച് അത് നിഷേധിക്കുക ആയിരുന്നു.എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഇരുവരും 2014 ൽ വിവാഹം കഴിക്കുകയും ചെയ്തു. ഇറ്റലിയിൽ വെച്ചുള്ള ഒരു സ്വകാര്യ ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്.
അതിന് അടുത്ത വർഷം റാണി അവരുടെ മകളായ ആദിറയ്ക്ക് ജന്മം നൽകി. വിവാഹ ശേഷം സോഷ്യൽ മീഡിയ മാധ്യമങ്ങൾ എന്നിവയിൽ ഒന്നും ഇരുവരെയും ആരും കണ്ടില്ല. അതേ സമയം ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ രണ്ടാമത്തെ കുട്ടിക്ക് വേണ്ടി എന്തുകൊണ്ട് ശ്രമിച്ചില്ലേ എന്നുള്ള ചോദ്യത്തിന് റാണി മുഖർജി നൽകിയ മറുപടി ആണ് വൈറൽ ആകുന്നത്.
വർക്കിനെ കുറിച്ചോ എനിക്കൊരു വേഷം അഭിനയിക്കാൻ തരണമെന്നോ ആദിത്യയോട് ഞാൻ പറഞ്ഞിട്ടില്ല. രണ്ടാമതൊരു കുഞ്ഞിനെ കൂടി എപ്പോൾ തരും എന്ന് മാത്രമേ എനിക്ക് അദ്ദേഹത്തോട് ചോദിക്കാൻ സാധിക്കുകയുള്ളു.

ആ ബസ് എനിക്ക് നഷ്ടപ്പെട്ടെന്ന് തോന്നുന്നത് കൊണ്ട് വലിയൊരു കുടുംബം ഉണ്ടാക്കാൻ എനിക്ക് സാധിച്ചെന്ന് വരില്ല. വളരെ കാലം മുമ്പ് തന്നെ ഞാൻ അതിന് വേണ്ടി ശ്രമിക്കണമായിരുന്നു. പക്ഷേ ഇപ്പോൾ വേണമെങ്കിലും രണ്ടാത്തെ കുട്ടിക്ക് വേണ്ടി എനിക്ക് ശ്രമിക്കാവുന്നതാണ്.
കുടുംബ ജീവിതം സമൂഹത്തിന് മുന്നിൽ കാണിക്കാൻ തീരെ താല്പര്യം ഇല്ലായിരുന്നു റാണിക്കും അതുപോലെ തന്നെ ഭർത്താവ് ആദിത്യക്കും. ചലച്ചിത്ര സംവിധായകനും നിർമ്മാതാവുമായ രാം മുഖർജിയുടെയും ഭാര്യ കൃഷ്ണ മുഖർജിയുടെയും മകളാണ് റാണി മുഖർജി.
അവർക്ക് രാജാ മുഖർജി എന്ന മൂത്ത സഹോദരനുമുണ്ട്. കാജോളിന്റെയും അയാൻ മുഖർജിയുടെയും ബന്ധുവാണ് റാണി. നടൻ ദേബശ്രീ റോയിയുടെ അനന്തരവൾ കൂടിയാണ് റാണി മുഖർജി.
            








