ലക്ഷ്മി നല്‍കുന്ന പിന്തുണ വളരെ വലുത്, വീട്ടിലെ കാര്യങ്ങളെല്ലാം മാനേജ് ചെയ്യുന്നത് ഭാര്യയും മകളും ചേര്‍ന്ന്, ചിലപ്പൊഴോക്കെ വിഷമം തോന്നും, മിഥുന്‍ രമേശ് പറയുന്നു

528

അഭിനേതാവായി മലയാള സിനിമയിലേക്ക് എത്തി ഇപ്പോള്‍ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട മിനിസ്‌ക്രീന്‍ അവതാരകനുമാറിയ താരമാണ് മിഥുന്‍ രമേശ്. ദുബായിയില്‍ റേഡിയോ ജോക്കിയായും തിളങ്ങുന്ന മിഥുന്റെ കുടുംബവും മലയാളികള്‍ക്ക് സുപരിചിതരാണ്.

Advertisements

മകള്‍ തന്‍വിയും ഭാര്യ ലക്ഷ്മി മേനോനും സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവെയ്ക്കുന്ന വീഡിയോകള്‍ വളരെ പെട്ടെന്ന് വൈറലായി മാറാറുണ്ട്. പ്രമുഖ ചാനലിലെ അവതാരകനായി എത്തിയ മിുഥുന്‍ പിന്നീട് ആ ഷോയുടെ തന്നെ അവിഭാജ്യഘടകമായി മാറുകയായിരുന്നു.

Also Read: മുഖത്തേക്ക് തുപ്പാന്‍ പറഞ്ഞു, എനിക്ക് സൗണ്ട് മാത്രമേ വന്നുള്ളൂ, ആര്‍ക്കെങ്കിലും മമ്മൂട്ടിയുടെ മുഖത്തേക്ക് കാര്‍ക്കിച്ച് തുപ്പാന്‍ തോന്നുമോ, ശ്വേത മേനോന്‍ പറയുന്നു

സീരിയല്‍ താരവും ഡബിങ് ആര്‍ട്ടിസ്റ്റും റേഡിയോ ജോക്കിയും അവതാരകനും ഒക്കെയായി തിളങ്ങുമ്പോഴും താരത്തിന്റെ അഭിനയ മോഹത്തിനും കുറവില്ല. സോഷ്യല്‍മീഡിയയില്‍ സജീവമാണ് മിഥുനും കുടുംബവും. ഇവര്‍ പങ്കുവെക്കു്ന്ന വീഡിയോകളെല്ലാം വൈറലാവാറുണ്ട്.

ഇപ്പോഴിതാ ഭാര്യയും മകളെയും കുറിച്ച് സംസാരിക്കുകയാണ് മിഥുന്‍. എല്ലാ കാര്യങ്ങളും മാനേജ് ചെയ്യാന്‍ ഭാര്യയും മകളും തന്നെ സഹായിക്കാറുണ്ടെന്ന് ഒരു അഭിമുഖത്തില്‍ മിഥുന്‍ പറഞ്ഞു. പലപ്പോഴും വീട്ടില്‍ ചെലവഴിക്കാന്‍ സമയം കിട്ടാറില്ലെന്നും പക്ഷേ ലക്ഷ്മി തനിക്ക് എല്ലാ കാര്യത്തിനും ഒത്തിരി പിന്തുണയാണെന്നും മിഥുന്‍ കൂട്ടിച്ചേര്‍ത്തു.

Also Read: ഒരേ വേഷമണിഞ്ഞ് മകള്‍ക്കൊപ്പം തകര്‍ത്തഭിനയിച്ച് അമ്മയും, വേറെ ലെവലെന്ന് പ്രേക്ഷകര്‍, ഡോണയുടെ പുതിയ വീഡിയോ വൈറല്‍

ലക്ഷ്മി ഭയങ്കര ക്രിയേറ്റീവ് ആയിട്ടുള്ള ആളാണെന്നും വീട്ടിലിരുന്നുകൊണ്ടാണ് ലക്ഷ്മി പല വീഡിയോകളും ചെയ്യുന്നതെന്നും മിഥുന്‍ പറയുന്നു. മകളെ നോക്കാനുള്ള തിരക്ക് കാരണമാണ് ലക്ഷ്മി വീഡിയോകളുടെ എണ്ണം കുറച്ചതെന്നും താന്‍ ലക്ഷ്മിയെ ഒത്തിരി സപ്പോര്‍ട്ട് ചെയ്യാറുണ്ടെന്നും മിഥുന്‍ പറയുന്നു.

Advertisement