പണം ഒന്നും വാങ്ങിക്കാത്ത ആസിഫ് അലി ചോദിച്ചത് ഒരു റോളക്‌സ് വാച്ച്; സര്‍പ്രൈസായി സമ്മാനിച്ച് മമ്മൂട്ടി; റോഷാക്ക് വിജയാഘോഷം വൈറല്‍

371

വ്യത്യസ്തമായ പരീക്ഷണവുമായി മമ്മൂട്ടിയുടെ നിര്‍മ്മാണ കമ്പനി അണിയിച്ചൊരുക്കിയ ചിത്രമാണ് റോഷാക്ക്. തീയേറ്ററില്‍ വലിയ വിജയം നേടിയ ചിത്രം ഏറെ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ വിജയാഘോഷം ഗംഭീരമായി തന്നെ സംഘടിപ്പിക്കപ്പെട്ടിരിക്കുകയാണ്.

ആ ചടങ്ങിനിടെ ഏറെ ചര്‍ച്ചയായത് മമ്മൂട്ടി സിനിമയില്‍ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിച്ച ആസിഫ് അലിക്ക് നല്‍കിയ സര്‍പ്രൈസാണ്. ‘റോഷാക്കി’ന്റെ വിജയാഘോഷത്തില്‍ ആസിഫ് അലിക്ക് മമ്മൂട്ടി നല്‍കിയത് റോളക്‌സ് വാച്ചാണ് സമ്മാനിച്ചിരിക്കുന്നത്.

Advertisements

‘വിക്രം’ വന്‍ വിജയമായപ്പോള്‍ കമല്‍ഹാസന്‍ സൂര്യക്ക് റോളക്‌സ് വാച്ച് വാങ്ങിച്ചു കൊടുത്തിരുന്നല്ലോയെന്ന് സൂചിപ്പാണ് മമ്മൂട്ടി താന്‍ നല്‍കുന്ന സമ്മാനവുമായി വേദിയിലെത്തിയത്. ആസിഫ് അലിക്ക് പണമൊന്നും കൊടുത്തില്ല. റോളക്‌സ് വാച്ച് വാങ്ങിച്ചു തരുമോ എന്ന് ആസിഫ് അലി ചോദിച്ചിരുന്നുവെന്നും മമ്മൂട്ട് വെളിപ്പെടുത്തുന്നുണ്ട്.

ALSO READ- ഇപ്പോഴത്തെ ദിലീപിന്റെ പോക്കൊന്നും ഇഷ്ടമല്ല; പഴയ ദിലീപല്ല ഇപ്പോഴത്തെ ദിലീപ്; ശരിക്കും പറഞ്ഞാല്‍ എനിക്ക് പേടിയാണ്: സംവിധായകന്‍ വിപിന്‍ മോഹന്‍

എന്തെങ്കിലും പറയൂ എന്ന് അവതാരക അഭ്യര്‍ഥിച്ചപ്പോള്‍ സന്തോഷം പ്രകടിപ്പിക്കുക മാത്രം ചെയ്ത് ആസിഫ് അലി സ്റ്റേജ് വിട്ടിറങ്ങവെയാണ് സമ്മാനം നല്‍കിയത്. കണ്ണുകള്‍ മാത്രം അഭിനയിച്ച ആസിഫ് അലിയെ പ്രേക്ഷകര്‍ തിരിച്ചറിഞ്ഞത് വലിയ അംഗീകാരമാണെന്നും നേരത്തെ മമ്മൂട്ടി പറഞ്ഞിരുന്നു.

മമ്മൂട്ടിയുടെ തന്നെ നിര്‍മ്മാണ കമ്പനിയായ മമ്മൂട്ടി കമ്പനി ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടേതായി റീലിസ് ചെയ്യുന്ന ആദ്യ ചിത്രമായിരുന്നു റോഷാക്ക്.

ALSO READ-അമ്മയ്ക്ക് ഇത്രയും സ്നേഹവും പ്രശംസയും കിട്ടുന്നതില്‍ അഭിമാനം; ബിന്ദു പണിക്കരുടെ വീഡിയോയുമായി മകള്‍ കല്യാണി ബി നായര്‍

ചിത്രത്തില്‍ മമ്മൂട്ടിക്കും ആസിഫ് അലിക്കും പുറമേ സഞ്ജു ശിവ്‌റാം, ഷറഫുദ്ധീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, കോട്ടയം നസീര്‍, ബാബു അന്നൂര്‍, മണി ഷൊര്‍ണ്ണൂര്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു.

ഡാര്‍ക് ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസാണ് തിയേറ്ററുകളില്‍ എത്തിച്ചത്. കൊച്ചിയിലും ദുബായിലുമായിരുന്നു ചിത്രാകരണം.

Advertisement