കേട്ടപ്പോള്‍ എന്റെ ദൈവമേ എന്നാണ് ചിന്തിച്ചത്; ഈ സീനുകള്‍ വലിയ പോരാട്ടമാണ്; ഹണി റോസുമൊത്തുള്ള ഇന്റിമേറ്റ് സീനുകള്‍ അത്ര എളുപ്പമായിരുന്നില്ല എന്ന് ലക്ഷ്മി മഞ്ജു

153

പുലിമുരുകന്‍ എന്ന വമ്പന്‍ ഹിറ്റിന് ശേഷം മോഹന്‍ലാലും വൈശാഖും ഒന്നിച്ച മോണ്‍സ്റ്ററിനെ ഏറെ പ്രതീക്ഷയോടെയും ആകാംഷയോടെയും ആണ് ആരാധകര്‍ കാത്തിരുന്നിരുന്നത്. മലയാളത്തില്‍ ആദ്യമായി 100 കോടി ക്ലബില്‍ ഇടം നേടിയ പുലിമുരുകന്‍ എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും വൈശാഖും വീണ്ടും ഒന്നിച്ച ചിത്രമാണ് മോണ്‍സ്റ്റര്‍. പഞ്ചാബി പശ്ചാത്തലത്തില്‍ വൈശാഖ് ഒരുക്കിയ രണ്ടാമത്തെ ചിത്രമാണ് മോണ്‍സ്റ്റര്‍.

തിയ്യേറ്ററുകളില്‍ നിന്നെല്ലാം മികച്ച പ്രതികരണമാണ് മോണ്‍സ്റ്ററിന് ലഭിച്ചത്. പ്രതീക്ഷകള്‍ ഒന്നും നശിപ്പിച്ചില്ലെന്ന് ചിത്രം കണ്ടിറങ്ങിയവരെല്ലാം പറഞ്ഞിരുന്നു. മലയാളികളുടെ പ്രിയപ്പെട്ട നായിക ഹണി റോസ് ആണ് മോണ്‍സ്റ്ററില്‍ നായികയായി എത്തിയത്. ചിത്രം ഒടിടിയിലും വലിയ വിജയം കൊയ്തിരുന്നു.

Advertisements

ചിത്രത്തിലെ ട്വിസ്്റ്റായിരുന്നു മോണ്‌സ്റ്ററിനെ വ്യത്യസ്തമാക്കിയത്. സിനിമയില്‍ കൈവിട്ടു പോകാതെ മനോഹരമായി ചിത്രീകരിച്ച രംഗങ്ങളായിരുന്നു ഹണി റോസിന്റെയും ലക്ഷ്മി മഞ്ജുവിന്റെയും ലെസ്ബിയന്‍ പ്രണയവും ഇന്റിമേറ്റ് സീനുകളും.

ALSO READ- ‘അരുവി’ക്ക് ശേഷം തേടി വരുന്നതെല്ലാം ഇരകള്‍! സ്ത്രീ കേന്ദ്രീകൃതമായി ഒതുങ്ങാന്‍ താല്‍പര്യമില്ലെന്ന് നടി അദിതി ബാലന്‍

ഈ രംഗങ്ങള്‍ വലിയ ചര്‍ച്ചയാകുന്നതിനിടെ ഇതിനെ കുറിച്ച് സംസാരിക്കുകയാണ് നടി ലക്ഷ്മി. ഹണിറോസുമൊത്തുള്ള ഇന്റിമേറ്റ് രംഗങ്ങളില്‍ അഭിനയിച്ചത് അത്ര എളുപ്പമല്ലായിരുന്നില്ല എന്നാണ് ലക്ഷ്മി പറയുന്നത്.

ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തില്‍ താരം പറയുന്നതിങ്ങനെ. ഈ രംഗങ്ങള്‍ക്ക് തീര്‍ത്തും വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ലഭിച്ചത്. നിങ്ങള്‍ക്ക് ഇതെങ്ങനെ ചെയ്യാന്‍ കഴിയുന്നു? എന്നായിരുന്നു ചിലരുടെ ഒക്കെ പ്രതികരണം.

ALSO READ-റിമി ടോമിയെ അപ്പച്ചന് ഭയങ്കര ഇഷ്ടമായിരുന്നു, എന്നെ കൊണ്ട് കെട്ടിക്കാനും പ്ലാനുണ്ടായിരുന്നു എന്ന് ചാക്കോച്ചന്‍; പാലാ വരെ വന്നൂടായിരുന്നോ എന്ന് റിമി ടോമി

എന്നാല്‍, ചിലര്‍ ആ സീനുകള്‍ കണ്ട് കണ്ണ് പൊത്തിയപ്പോള്‍ ചിലര്‍ക്ക് തന്നോട് ക്രഷ് തോന്നിയെന്ന് പറഞ്ഞുവെന്നും ലക്ഷ്മി പറയുകയാണ്. നടിമാരോടോ നടന്മാരോടോ ഒപ്പം ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്യുന്നതില്‍ പ്രശ്‌നമില്ല. എന്നാല്‍ മോണ്‍സ്റ്ററിലെ സീനുകള്‍ ചെയ്യാന്‍ അത്ര എളുപ്പമായിരുന്നില്ല എന്നാണ് ലക്ഷ്മി പറയുന്നത്.

‘എന്റെ ദൈവമേ!’ എന്നായിരുന്നു ആദ്യ ചിന്ത. ഉദ്ദേശം നല്ലതായത് കൊണ്ടാണ് സ്വയം വിശ്വസിച്ച് ആ സീനുകള്‍ ചെയ്യാന്‍ സാധിച്ചത്. ആണ്‍ പെണ്‍ ബന്ധങ്ങള്‍ പോലും നോര്‍മലൈസ് ചെയ്യാന്‍ ബുദ്ധിമുട്ടുന്ന സമൂഹത്തില്‍ സ്വവര്‍ഗരതി നോര്‍മലൈസ് ചെയ്യുക എന്നത് ഒരു വലിയ പോരാട്ടമാണ്.

ഇതൊക്കെ എന്തുകൊണ്ടാണ് ആളുകള്‍ വലിയ കാര്യമാക്കുന്നതെന്ന് എനിക്കറിയില്ല. രണ്ട് പൂക്കളുടെയോ മരത്തിന്റെയോ മറപറ്റിയുള്ള പ്രണയങ്ങളില്‍ നിന്ന് ചുംബിക്കാന്‍ കഴിയുന്നത് വരെ നമ്മള്‍ എത്തിയിട്ടുണ്ടെന്നും ലക്ഷ്മി നിരീക്ഷിക്കുന്നുണ്ട്.

Advertisement