മലയാളികളുടെ പ്രിയപ്പെട്ട അഭിനേതാക്കളായിരുന്നു തിലകനും കെപിഎസി ലളിതയും. പ്രിയനടി കെപിഎസി ലളിതയുടെ വിയോഗം സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. തിലകന്റേയും ലളിതയുടേയും പിണക്കത്തിന്റ കഥ മുമ്പ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരുന്നു.
എപ്പോഴും സ്വന്തം നിലപാടുകള്‍ തുറന്നടിച്ച് വ്യക്തമാക്കുന്ന പ്രകൃതമായിരുന്നു തിലകന്റേത്. സഹപ്രവര്‍ത്തകരുമായും അദ്ദേഹം വഴക്കടിച്ചിരുന്നു. കെപിഎസി ലളിതയും തിലകനും തമ്മിലുണ്ടായിരുന്ന പിണക്കവും ഇണക്കവും മലയാള സിനിമയിലെ പരസ്യമായ രഹസ്യമാണ്.

വര്‍ഷങ്ങളോളം മിണ്ടാതിരുന്ന ഇരുവരുടേയും പിണക്കം പരിഹരിച്ചത് ശ്രീവിദ്യയായിരുന്നു. ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ വീണ്ടും വൈറലായിക്കൊണ്ടിരിക്കുന്നത് സിദ്ധിഖ് പങ്കുവെച്ച സമാഗമത്തിന്റെ വീഡിയോയാണ്. ഇതില്‍ കെപിഎസി ലളിത തിലകനെ കുറിച്ച് സംസാരിക്കുന്നുണ്ട്.
Also Read: ക്രഷ് തോന്നിയത് പ്രഭാസിനോടല്ല, താന്‍ പ്രണയിച്ചിരുന്ന ആള്‍ ഇദ്ദേഹം, മനസ്സുതുറന്ന് അനുഷ്‌ക ഷെട്ടി
തിലകന്‍ ഒരു വലിയ നടനായി തനിക്ക് തോന്നിയിട്ടുണ്ട്. എല്ലാ സിനിമകളും താന്‍ കണ്ടിട്ടുണ്ടെന്നും ഏത് വേഷം ചെയ്താലും അതിനോട് ആത്മാര്‍ത്ഥത ഉണ്ടായിരുന്നുവെന്നും ക്യാരക്ടര്‍ അറിഞ്ഞ് ചെയ്യുന്ന നടനായിരുന്നു അദ്ദേഹമെന്നും കെപിഎസി ലളിത പറയുന്നു.

കെപിഎസി ലളിതയെ കുറിച്ച് തിലകനും സംസാരിക്കുന്നുണ്ട്. ലളിതയുമായി താന്‍ ഉടക്കിലായിരുന്നുവെന്നും 5 കൊല്ലം തങ്ങള്‍ സംസാരിച്ചിട്ടില്ലെന്നും അതിനിടയില്‍ മൂന്നോളം സിനിമകള്‍ തങ്ങള്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ടെന്നും തിലകന്‍ പറയുന്നു.
അഭിനയിക്കുമ്പോള്‍ പരസ്പരം പറയുന്നത് എല്ലാം കേള്‍ക്കുമെന്നും കട്ട് പറഞ്ഞാല്‍ രണ്ടാളും രണ്ട് വഴിക്കാകുമെന്നും തിലകന്‍ പറയുന്നു. ചെറിയ ഒരു സൗന്ദര്യപ്പിണക്കമാണ് വലുതായി ഉടക്കിലെത്തിയതെന്നും ഒരിക്കലും താന്‍ മിണ്ടാന്‍ വരില്ലെന്ന് തിലകനോട് പറഞ്ഞിരുന്നുവെന്നും ശ്രീവിദ്യയാണ് തങ്ങളുടെ പിണക്കം മാറ്റിയതെന്നും ലളിത കൂട്ടിച്ചേര്‍ത്തു.
            








