മലയാളത്തിന്റെ യുവനടന്‍ ദുല്‍ഖര്‍ സല്‍മാന് അപകടത്തില്‍ കാലിന് പരുക്കേറ്റു. കാലിന്റെ അസ്ഥിബന്ധത്തിലാണ് പരുക്കേറ്റിരിക്കുന്നത്. ഇതേതുടര്‍ന്ന് താരം അമ്മ മഴവില്‍ ഷോയില്‍ പങ്കെടുക്കില്ല. ഫോറം കേരളയുടെ ട്വിറ്റര്‍ ഹാന്‍ഡിലാണ് വാര്‍ത്ത പുറത്തുവിട്ടത്. അമ്മ മഴവില്‍ ഷോയുടെ പരിശീലനത്തിലായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍. ഇതിനിടെയാണ് പരിക്കേറ്റത്.
 
Advertisements
  
മലയാള താരങ്ങളുടെ സംഘടനയായ അമ്മയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന സ്റ്റേജ് ഷോയാണ് അമ്മ മഴവില്ല. മെയ് 6നാണ് ഷോ നടക്കുന്നത്. പരിപാടിയുടെ റിഹേഴ്സല്‍ ക്യാംപ് പുരോഗമിക്കുകയാണ്. തിരുവനന്തപുരത്താണ് സ്റ്റേജ് ഷോ. സംവിധായകന്‍ സിദ്ദിഖാണ് ഷോ ഡയറക്ടര്‍.

Advertisement 
  
        
            








