മിമിക്രി രംഗത്ത് നിന്നും സിനിമയിലേക്ക് എത്തി പിന്നീട് മലയാള സിനിമയിലെ ജനപ്രിയ നായകനായി മാറിയ താരമാണ് നടൻ ദിലീപ്. കമലിന്റെ സംവിധാന സഹായി ആയി എത്തിയ ദിലീപ് ചെറിയ വേഷങ്ങൾ ചെയ്ത് കൊണ്ടാണ് അഭിനയത്തിലേക്ക് എത്തിയത്.
പിന്നീട് നായകനായി മാറിയ താരം മലയാള സിനിമയിൽ തന്റെ സർവ്വാധിപത്യം സ്ഥാപിക്കുക ആയിരുന്നു.നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ചും സങ്കടപ്പെടുത്തിയും ആണ് ദിലീപ് പ്രേക്ഷകരുടെ മനസിലേയ്ക്ക് ചേക്കേറിയത്.
മഞ്ജുവുമായുള്ള വിവാഹമോചന ശേഷം കാവ്യമൊത്ത് ദാമ്പത്യ ജീവിതം നയിക്കുകയാണ് ദിലീപ്. മഹാലക്ഷ്മി എന്ന മകളും ഇരുവർക്കുമുണ്ട്. മഹാലക്ഷ്മിക്കും മീനാക്ഷിക്കും സോഷ്യൽമീഡിയയിൽ നിറയെ ആരാധകരാണ്. മകൾ മീനാക്ഷി ചെന്നൈയിൽ എംബിബിഎസ് വിദ്യാർത്ഥിനിയാണ്.
തന്റെ ജീവിതത്തെ കുറിച്ച് സംസാരിക്കവെ ജീവിതത്തിൽ നേരിട്ട പ്രതിസന്ധികൾ ഇന്ന് ഓർക്കാൻ പോലും ആഗ്രഹിക്കുന്നില്ലെന്നും താൻ ഇന്നും പ്രേക്ഷകരുടെ മനസ്സിലെ ജനപ്രിയ നായകനാണെന്നും ആ പദവിക്ക് ഇളക്കം തട്ടിയിട്ടില്ലെന്നും ദിലീപ് പറഞ്ഞിരുന്നു.
ഇപ്പോഴിതാ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ദിലീപ്. നടിയെ ആ ക്ര മിച്ച കേസ് കാരണം നഷ്ടമായത് തന്റെ ജീവിതമാണെന്ന് ദിലീപ് കോടതിയെ ബോധിപ്പിച്ചു. നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് പരിശോധിച്ചതിൽ അന്വേഷണം ആവശ്യപ്പെടുന്നത് വിചാരണ നീട്ടിക്കൊണ്ടുപോകാനാണെന്നാണ് ദിലീപ് ആരോപിക്കുന്നത്. വിചാരണ നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തിൽ പ്രോസിക്യൂഷൻ കൈകോർക്കുകയാണെന്നും ദിലീപ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നു.
കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാർഡ് അനധികൃതമായി തുറന്ന സംഭവത്തിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് അതിജീവിത നൽകിയ ഹർജിയിലാണ് ദിലീപ് നിലപാടറിയിച്ചത്. വിചാരണ നീണ്ടുപോകുന്നതിനാലാണ് ആശങ്കയെന്നും, തന്റെ ജീവിതമാണ് കേസുകാരണം നഷ്ടമായതെന്നുമാണ് ദിലീപ് നൽകിയ മറുപടി. മെമ്മറി കാർഡിലെ ദൃശ്യങ്ങൾക്കൊന്നും സംഭവിച്ചിട്ടില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നാണ് സർക്കാർ വ്യക്തമാക്കിയത്.