Home kerala

കണ്ണൂരില്‍ ഓട്ടോറിക്ഷയ്ക്കുമേല്‍ മരം വീണ് യാത്രക്കാരിക്കു ദാരുണാന്ത്യം ; നാലു പേര്‍ക്കു പരിക്കേറ്റു

25

കണ്ണൂര്‍: കണ്ണൂരില്‍ ഓട്ടോറിക്ഷയ്ക്കു മേല്‍ മരം വീണ് യുവതി മരിച്ചു. ഇരിട്ടി എടത്തൊടികയിലായിരുന്നു അപകടം. ആര്യപ്പറമ്പ് സ്വദേശിനി കാഞ്ഞിരക്കാട്ട് സിതാര (20) യാണു മരിച്ചത്. അപകടത്തില്‍ നാലു പേര്‍ക്കു പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്കു മാറ്റി.

കനത്ത മഴയില്‍ വഴിവക്കില്‍നിന്നിരുന്ന മരം ഒടിഞ്ഞ് ഇവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോയ്ക്കുമേല്‍ വീഴുകയായിരുന്നു.

Advertisements
Advertisement