മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബം ആണ് ബിജെപി നേതാവും നടനുമായ കൃഷ്ണ കുമാറിന്റേത്. നിരവധി സിനിമകളിലും സീരിയലുകളിലും വേഷമിട്ടിട്ടുള്ള നടന്‍ ആണ് കൃഷ്ണ കുമാര്‍. അഭിനയത്തിന് ഒപ്പം തന്നെ സജീവ രാഷ്ട്രീയ പ്രവര്‍ത്തനവും മുമ്പോട്ട് കൊണ്ടുപോവുകയാണ് അദ്ദേഹം.
സോഷ്യല്‍ മീഡിയകളിലൂടെയാണ് ഈ താര കുടുംബം ഏറ്റവും കൂടൂതല്‍ വൈറലായിരിക്കുന്നത്. നടനും ഭാര്യയും നാല് പെണ്‍മക്കളും ഇന്‍സ്റ്റ ഗ്രാമിലൂടെയും യൂട്യൂബ് ചാനലിലൂടെയും എല്ലാം തിളങ്ങി നില്‍ക്കുക ആണ്. ഇടക്കാലത്ത് കൃഷ്ണ കുമാറിന്റെ മക്കള്‍ക്ക് എതിരെ അധിക്ഷേപങ്ങളും ഉയര്‍ന്നിരുന്നു. കൃഷ്ണ കുമാറിന്റെ രാഷ്ട്രീയത്തിന്റെ പേരില്‍ പോലും മക്കള്‍ വിമര്‍ശനങ്ങള്‍ ഏല്‍ക്കേണ്ടി വന്നിരുന്നു.
ഇപ്പോഴിതാ കൃഷ്ണകുമാറിന്റെ ഒരു പോസ്റ്റാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്. എത്രത്തോളം താമര വിരിയുന്നുവോ അത്രത്തോളം വികസനം ഉണ്ടാകും എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ വാക്കുകള്‍ പങ്കുവെയ്ക്കുകയാണ് കൃഷ്ണകുമാര്‍ ചെയ്തത്. ഈ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് വന്നത്.
താമര എത്രയും പെട്ടെന്ന് വാടുന്നോ അത്രയും നേരത്തെ രാജ്യം രക്ഷപ്പെടും എന്നാണ് ഇതിനെ പരിഹസിച്ച് ഒരാള്‍ കമന്റ് ചെയ്തത്. മറ്റ് വിമര്‍ശന കമന്റുകളും പിന്നാലെയെത്തി. അതുപോലെ കഴിഞ്ഞ ദിവസങ്ങളിലും കൃഷ്ണകുമാര്‍ പോസ്റ്റുകള്‍ പങ്കുവെച്ചിരുന്നു.
നോട്ട് നിരോധന സമയത്ത് ബാങ്കില്‍ ക്യൂ നിന്നവരെ പരിഹസിച്ചവര്‍ പാര്‍ട്ടി ഭരിക്കുന്ന ബാങ്കില്‍ ക്യൂ നിന്ന് ബഹളം വെക്കുന്നത് എന്തിന് എന്നാണ് കൃഷ്ണകുമാര്‍ കുറിച്ചത് ഇതിനും എന്നത്തേയും പോലെ അദ്ദേഹത്തെ വിമര്‍ശിച്ച് നിരവധി കമന്റുകളും എത്തിയത്. കൂടാതെ, മോദി ഇസ്രായേലിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചതും കൃഷ്ണകുമാര്‍ പങ്കുവെച്ചിട്ടുണ്ട്. ഹമാസിനെ പിന്തുണയ്ക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളേയും കൃഷ്ണകുമാര്‍ വിമര്‍ശിച്ചു.
നേരത്തെ കൃഷ്ണകുമാര്‍ പാര്‍ട്ടി വിടുകയാണെന്ന പ്രചാരണങ്ങള്‍ നടന്ന സമയത്ത് നീണ്ട കുറിപ്പുമായും അദ്ദേഹം എത്തിയിരുന്നു. അന്ന് പറഞ്ഞതിങ്ങനെ: എന്തുകൊണ്ടാണ് ഞാന്‍ ബി ജെ പിയില്‍ അംഗമായത് എന്നുപറഞ്ഞുകൊണ്ടുതന്നെ ആരംഭിക്കാം. രണ്ടായിരത്തി ഇരുപത്തിയൊന്നിലാണ് ഞാന്‍ പാര്‍ട്ടിയില്‍ വന്നതെങ്കിലും ചെറുപ്പം മുതല്‍ തന്നെ, ശാഖകളില്‍ നിന്ന് പകര്‍ന്നുകിട്ടിയ ദേശീയബോധവും അച്ചടക്കവും സേവനമനോഭാവവും ഞാനെന്ന വ്യക്തിയെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണ്ണായകമായ പങ്കു വഹിച്ചിട്ടുണ്ട്.
അതിന്റെ സ്വാഭാവികമായ ഒരു തുടര്‍ച്ചയായിട്ടാണ് ബി ജെ പി യുടെ പ്രത്യയശാസ്ത്രവുമായി മാനസികമായി എനിക്ക് ഐക്യപ്പെടാനായത്. പക്ഷെ നരേന്ദ്ര മോദി എന്ന ഐതിഹാസിക വ്യക്തിത്വവും അദ്ദേഹത്തിന്റെ നേതൃത്വപാടവവുമാണ് എന്നെ ഏറ്റവുമധികം അതിശയിപ്പിച്ചതും സ്വാധീനിച്ചതും. അദ്ദേഹത്തിന്റെയും പാര്‍ട്ടിയുടെയും വിജയത്തിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. എനിക്കേറ്റവും പ്രിയപ്പെട്ട തിരുവനന്തപുരത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ വലിയൊരവസരം വന്നപ്പോള്‍ ഞാനാ വലിയ തീരുമാനമെടുത്തു. അന്നുമുതല്‍ ഇന്നീ നിമിഷം വരെ ആ തീരുമാനത്തില്‍ ഞാന്‍ അഭിമാനിക്കുന്നു, അടിയുറച്ചു വിശ്വസിച്ചു പ്രവര്‍ത്തിക്കുന്നു.
അടുത്തിടെ നടന്ന ഒരു പൊതുയോഗത്തില്‍ എന്റെ ഇരിപ്പിട ക്രമീകരണം സംബന്ധിച്ച് ചില പ്രതികരണങ്ങളും ചര്‍ച്ചകളും നടന്നിരുന്നു. പൊതുപരിപാടികള്‍ പ്രാഥമികമായി സംഘടിപ്പിക്കുന്നത് പ്രാദേശിക നേതൃത്വമാണ്. ഇരിപ്പിട ക്രമീകരണം നിര്‍ണ്ണയിക്കുന്നതും അവര്‍തന്നെ. സ്റ്റേജില്‍ ഇരിപ്പിടം അനുവദിച്ചതുകൊണ്ടോ അതിന്റെ കുറവുകൊണ്ടോ – തിരുവനന്തപുരത്തിന്റെ ഉന്നമനത്തിനായി ഞാന്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങളെ അത് യാതൊരു തരത്തിലും ബാധിക്കാന്‍പോകുന്നില്ലായെന്ന് എന്നെ അറിയുന്ന നിങ്ങള്‍ക്കെല്ലാമറിയാം. എല്ലാ ജനവിഭാഗങ്ങളുടെയും വികസനത്തിലും ക്ഷേമത്തിലുമാണ് എന്റെ ശ്രദ്ധ എന്നും കേന്ദ്രീകരിച്ചിട്ടുള്ളത്. ഇരിപ്പിടങ്ങളല്ല, നമ്മളുടെ പ്രവൃത്തികളും, നയങ്ങളും, മൂല്യങ്ങളുമാണ് നമ്മെ അടയാളപ്പെടുത്തുന്നത് എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.
ദീര്‍ഘിപ്പിക്കുന്നില്ല. ഞാന്‍ ബിജെപിയോട് എന്നെന്നും പ്രതിജ്ഞാബദ്ധനാണെന്ന് നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു. ഒരു സമര്‍പ്പിത ബിജെപി പ്രവര്‍ത്തകന്‍ എന്ന നിലയില്‍, തിരുവനന്തപുരത്തിന്റെയും അവിടുത്തെ ജനങ്ങളുടെയും പുരോഗതിക്കായി ഞാന്‍ നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിച്ചുവരികയാണ്, അത് തുടരുകതന്നെ ചെയ്യും.