കൊച്ചി: എല്ലാവരും തല്ലി പിരിയേണ്ട അവസ്ഥ എത്തിയാല്‍ രാജി വെക്കുന്ന കാര്യം അപ്പോള്‍ ആലോചിക്കാമെന്ന് ‘അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍. കൊച്ചിയില്‍ ചേര്‍ന്ന താരസംഘടനയായ അമ്മയുടെ എക്സിക്യുട്ടീവ് യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മോഹന്‍ലാല്‍.
ദിലീപിന്റെ തിരിച്ചു വരവ് യോഗത്തില്‍ ചര്‍ച്ചയായില്ലെന്ന് അദ്ദേഹം പറഞ്ഞു.രാജി വെക്കുന്ന കാര്യം ആലോചിച്ചിട്ടില്ല. എല്ലാ അംഗങ്ങളുടെയും പിന്തുണയുമായി മുന്നോട്ട് പോകാന്‍ ആഗ്രഹിക്കുന്നതായും മോഹന്‍ലാല്‍ വ്യക്തമാക്കി.
Advertisements
  
  
Advertisement 
  
        
            








