കഴിഞ്ഞ ദിവസമായിരുന്നു അവതാരകനും നടനുമായ ഗോവിന്ദ് പത്മസൂര്യയുടെ നടി ഗോപിക അനിലിന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്. ഒരു സൂചന പോലും നൽകാതെയാണ് ആ സർപ്രൈസ് പുറത്തുവിട്ടത്. അതേസമയം നേരത്തെ ഗോസിപ്പ് കോളങ്ങളിൽ ഗോവിന്ദ് എന്ന എന്ന ജിപിയുടെ പേര് നിറഞ്ഞിരുന്നു. പല നടിമാരുടെ പേര് ചേർത്തുകൊണ്ട് ജിപി വിവാഹം കഴിക്കാൻ പോകുന്നു എന്ന തരത്തിലുള്ള വാർത്തയാണ് വന്നത്.

നടി മിയ മുതൽ പ്രിയാമണിവരെ ആ ലിസ്റ്റിലുണ്ട്. ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിൽ അവതാരകനായി ജിപി എത്തിയിരുന്നു. ഈ സമയത്താണ് പ്രിയാമണിയും ജിപി യും പ്രണയത്തിലാണെന്ന തരത്തിലുള്ള വാർത്ത സോഷ്യൽ മീഡിയയിൽ എത്തിയത്. ഇതിന് പിന്നാലെ പേളി മാണിയും ജിപിയും പ്രണയത്തിലാണെന്നും ചിലർ പറഞ്ഞു ഉണ്ടാക്കി.

also read
ഇത് സന്തൂര്‍ മമ്മി തന്നെ, ശാലിനിക്കൊപ്പം ചിരിച്ചുകൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്തു മകള്‍
അതേ സമയം തന്നെ ഈ ഷോയിലെ മത്സരാർത്ഥിയായിരുന്ന ദിൽഷ പ്രസന്നനും ജിപിയും തമ്മിൽ പ്രണയം ഉണ്ടെന്ന തരത്തിലുള്ള ചില സംസാരവും ഉണ്ടായിരുന്നു. എന്നാൽ ഇതൊക്കെ തെറ്റായ വാർത്തകൾ ആയിരുന്നു. ഏറ്റവും ഒടുവിൽ നടി ദിവ്യ പിള്ളയും ജിപി യും തമ്മിൽ രഹസ്യമായി വിവാഹം കഴിച്ചു എന്ന തരത്തിലുള്ള വാർത്ത സോഷ്യൽ മീഡിയയിൽ എത്തി.
ഒപ്പം ഒരു ഫോട്ടോയും, ഒടുവിൽ ഇതു ഫേയ്ക്ക് ആണെന്ന് മനസ്സിലായി. ഇതിന് പിന്നാലെ ജിപി ഇനി ആരെ വിവാഹം കഴിക്കും എന്ന തരത്തിലുള്ള ചോദ്യം ഉയർന്നിരുന്നു. ഒടുവിൽ ആ സർപ്രൈസ് കഴിഞ്ഞദിവസം പൊളിഞ്ഞിരിക്കുകയാണ്. സ്വാന്തനം എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ ഗോപിക അനിലിനെയാണ് ജിപി വിവാഹം കഴിക്കാൻ പോകുന്നത് . ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞ ദിവസമായിരുന്നു കഴിഞ്ഞത്. ഇതിൻറെ ഫോട്ടോയും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ് .
            







