Home Breaking News

കൊച്ചി നേവല്‍ എയര്‍പോര്‍ട്ട് റണ്‍വേയില്‍ വെള്ളം: പ്രധാനമന്ത്രിയുടെ തിരിച്ചുപോക്ക് വൈകും

82

കൊച്ചി: കൊച്ചി നേവല്‍ എയര്‍പോര്‍ട്ടില്‍ വെള്ളം കയറിയതിനാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദല്‍ഹിയിലേക്കുള്ള തിരിച്ചുപോക്ക് വൈകും. നേരത്തെ മോശം കാലാവസ്ഥ കാരണം അദ്ദേഹത്തിന്റെ വ്യോമനിരീക്ഷണം റദ്ദാക്കിയിരുന്നു.

പ്രധാനമന്ത്രിയിപ്പോള്‍ കൊച്ചിയില്‍ നടക്കുന്ന ഉന്നതതല യോഗത്തില്‍ പങ്കെടുക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

Advertisements

വ്യോമ നിരീക്ഷണം റദ്ദാക്കിയതിനു പിന്നാലെയാണ് മോദി ഉന്നതതല യോഗത്തില്‍ പങ്കെടുത്തത്. ഒന്നരമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന വ്യോമനിരീക്ഷണമാണ് പ്രധാനമന്ത്രിക്കായി ക്രമീകരിച്ചിരുന്നത്.

രാവിലെ എട്ടുമുതല്‍ 9.30 വരെയാണ് പ്രധാനമന്ത്രിയും സംഘവും വ്യോമനിരീക്ഷണം നടത്താന്‍ നിശ്ചയിച്ചിരുന്നത്. റാന്നി, ചെങ്ങന്നൂര്‍, ആലുവ, പത്തനംതിട്ട, ചാലക്കുടി സ്ഥലങ്ങളില്‍ അദ്ദേഹം വ്യോമനിരീക്ഷണം നടത്തുമെന്നായിരുന്നു പറഞ്ഞിരുന്നത്.

ഇന്നു രാവിലെയാണ് പ്രധാനമന്ത്രി കൊച്ചിയിലെത്തിയത്. ഇന്നലെ വൈകുന്നേരമാണ് പ്രധാനമന്ത്രി കൊച്ചിയിലെത്തിയത്.

Advertisement