തിരുവനന്തപുരം: സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രക്ഷാപ്രവര്‍ത്തനത്തിന് സേനയെ നേരത്തെ വിളിക്കാമായിരുന്നു എന്ന് ചെന്നിത്തല പറഞ്ഞു. എന്തുകൊണ്ട് സൈന്യത്തെ നേരത്തെ തന്നെ ഏല്‍പ്പിച്ചില്ല. മുഖ്യമന്ത്രി ദുരഭിമാനം വെടിയണം. അദ്ദേഹം തന്നെ പുച്ഛിക്കുകയായിരുന്നു എന്നും ചെന്നിത്തല ആരോപിച്ചു.
സംസ്ഥാനത്ത് ദയനീയ സാഹചര്യമാണ്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ആലപ്പുഴ, ചാലക്കുടി എന്നിവിടങ്ങളില്‍ പ്രശ്‌നം ഗുരുതരമാണ്. 4 ദിവസമായി ജനങ്ങളെ രക്ഷപ്പെടുത്താന്‍ കഴിയാത്തത് ആശങ്കപ്പെടുത്തുന്നു. പ്രധാനമന്ത്രി 1000 കോടി രൂപയെങ്കിലും നല്‍കുമെന്നായിരുന്നു പ്രതീക്ഷയെന്നും ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷം സര്‍ക്കാരിനോട് സഹകരിച്ചാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Advertisements
  
  
Advertisement 
  
        
            








