മലയാളം സിനിമാ പ്രേഷകര്‍ക്ക് ഏറെ പ്രിയങ്കരന്‍ ആയ നടനും ബിജെപിയുടെ പ്രമുഖ നേതാവും ആണ് സുരേഷ് ഗോപി. താരത്തിന്റെ രാഷ്ട്രീയം നിരവധി ശ ത്രു ക്ക ളെയാണ് താരത്തിന് സമ്മാനിച്ചത്.

എന്നാല്‍ രാഷ്ട്രീയം മാറ്റി നിര്‍ത്തി സിനിമയിലേയ്ക്ക് ഇറങ്ങുമ്പോള്‍ ഏവര്‍ക്കും പ്രിയങ്കരന്‍ കൂടിയാണ് സുരേഷ് ഗോപി.കണ്ടിട്ടുള്ളതില്‍ വെച്ച് പച്ചയായ മനുഷ്യന്‍ എന്നാണ് സുരേഷ് ഗോപിയെ പല താരങ്ങളും വിശേഷിപ്പിച്ചിരിക്കുന്നത്.
എത്ര തിരക്കാണെങ്കിലും കുടുംബത്തിന് വലിയ പ്രാധാന്യം നല്‍കുന്ന ആള്‍ കൂടിയാണ് അദ്ദേഹം. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ വീണ്ടും തൃശ്ശൂരില്‍ മത്സരിക്കുകയാണ് താരം. ഔദ്യോഗിക തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചിരിക്കുകയാണ്.

ഈ അവസരത്തില്‍ തനിക്ക് എല്ലാവരുടെയും അനുഗ്രഹം വേണമെന്നും തന്നെ വമ്പിച്ച ഭൂരിപക്ഷത്തില്‍ ജയിപ്പിക്കണമെന്നും ജനങ്ങളോട് പറയുകയാണ് താരം. താന്‍ തെരഞ്ഞെടുപ്പില്‍ ആരോഗ്യപരമായ മത്സരത്തിനാണ് ഇറങ്ങുന്നതെന്നും താരം പറയുന്നു.
Also Read:ഫുട്ബോളിനോട് ഇത്രയും ഇഷ്ടം ഉണ്ടോ ആദ്വിക്കിന് ? ; മകന്റെ പിറന്നാള്‍ ആഘോഷിച്ച് അജിത്തും ശാലിനിയും
താന്‍ തൃശ്ശൂരുകാര്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കുകയല്ല, മറിച്ച് സ്വപ്‌നങ്ങള്‍ പങ്കുവെച്ച് മുന്നോട്ട് പോകാനാണ് താന്‍ ഉദ്ദേശിക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ അംശങ്ങള്‍ നിങ്ങളെ പ്രചോദിപ്പിക്കാനും ഉറപ്പ് നല്‍കുന്ന അവസരങ്ങള്‍ ഒരുക്കി തരണേ എന്നും ജഗദീശ്വരനോട് പ്രാര്‍ത്ഥിക്കുന്നുവെന്നും സുരേഷ് ഗോപി പറയുന്നു.









