ഒരുപാട് സ്നേഹമുള്ള ഒരാൾ, സുചിത്ര മോഹൻലാലിനെ കുറിച്ച് തെസ്‌നിഖാൻ പറഞ്ഞത് കേട്ടോ

0

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ ഭാര്യ, സുചിത്ര മോഹൻലാലിന് ഇപ്പോഴുള്ളതിൽ ഏറ്റവും വലിയ വിശേഷണം അത് തന്നെയാണ്. ചെറുപ്പ കാലം മുതൽ അറിയപ്പെടുന്നത്, ബാലാജിയുടെ മകൾ എന്ന ലേബലിലാണ്. മോഹൻലാലിനെ വിവാഹം ചെയ്തതിന് ശേഷം ബാലാജിയുടെ മകൾ എന്നതിനെക്കാൾ മോഹൻലാലിന്റെ ഭാര്യ എന്ന ടാഗ് കൂടുതൽ യോജിച്ചു നിന്നു.

ഇപ്പോൾ മക്കളായ പ്രണവ് മോഹൻലാലും വിസ്മയ മോഹൻലാലും അഭിനയത്തിലേക്ക് വന്നുവെങ്കിലും, പ്രണവിന്റെ അമ്മ മായയുടെ അമ്മ എന്നറിയപ്പെടുന്നുണ്ട് എങ്കിലും, ലാലേട്ടന്റെ ഭാര്യ എന്ന വിശേഷണത്തിനൊപ്പം അതൊന്നും എത്തില്ല.
കടമകളും ഉത്തരവാദിത്വങ്ങളും മാറുമ്പോഴും സുചിത്ര എന്നും സുചിത്ര തന്നെയാണ്. തനിക്കൊപ്പമുള്ളവരെ പിന്തുണച്ച്, അവർക്ക് പ്രോത്സാഹനം നൽകി പോകുന്ന, അച്ഛന്റെയും ഭർത്താവിന്റെയും മക്കളുടെയും വിജയത്തിലെല്ലാം അഭിമാനിക്കുന്ന സുചിത്ര.

Advertisements

മോഹൻലാൽ കുടുംബത്തിന്റെ നട്ടെല്ല് സുചിത്ര തന്നെയാണെന്നാണ് പറയപ്പെടുന്നത്. ആ സുചിത്രയെ ആദ്യമായി കണ്ടപ്പോഴുള്ള അനുഭവത്തെ കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ് തെസ്നി ഖാൻ . ഏതോ ഒരു ഷൂട്ടിങ് ലൊക്കേഷനിൽ വച്ചായിരുന്നു ആ കൂടിക്കാഴ്, തെസ്നി ഖാന്റെ ഗെറ്റപ് നൽകുന്ന സുചനയാണത്. ഒരു കഥാപാത്രത്തിന്റെ വേഷത്തിലാണ് തെസ്നി ഖാൻ.

ലാലേട്ടന്റെ സുജിയെ ഞാൻ ആദ്യമായിട്ട് കണ്ടപ്പോൾ, ഒരു സിമ്പിൾ ആയിട്ടുള്ള ആൾ ഒരുപാട് സ്നേഹമുള്ള ഒരാൾ എന്നാണ് ഫോട്ടോയ്ക്കൊപ്പം തെസ്നി ഖാൻ കുറിച്ചത്. വീണ നായരെ പോലുള്ള സെലിബ്രേറ്റികൾ പോസ്റ്റിന് താഴെ ലൈക്കും കമന്റുമൊക്കെയായി എത്തിയിട്ടുണ്ട്.

Advertisement