കാമുകനുമൊത്തുള്ള ആദ്യ ചുംബനത്തെക്കുറിച്ച് വെളിപ്പെടുത്തി മിനി സ്ക്രീന്‍ അവതാരക രഞ്ജിനി ഹരിദാസ്, ബിഗ് ബോസിലെ മത്സരാര്‍ത്ഥികള്‍ അവരുടെ ആദ്യ പ്രണയത്തെക്കുറിച്ച് മനസ്സ് തുറക്കുന്ന വേളയിലായിരുന്നു പതിനാലാം വയസ്സിലെ തന്റെ ആദ്യ അനുരാഗത്തെക്കുറിച്ച് രഞ്ജിനി മനസ്സ് തുറന്നത്.

പതിനാലാം വയസ്സിലെ പ്രണയം മനോഹരമായിരുന്നു, പക്ഷെ അദ്ദേഹം മറ്റൊരു വിവാഹം കഴിച്ചെന്നു കേട്ടപ്പോള്‍ വേദന തോന്നി , എന്നെ കാണാനായി എന്റെ ആദ്യ കാമുകന്‍ വീട്ടിലും വീടിന്റെ ഇടവഴിയിലുമൊക്കെ വരുമായിരുന്നു.
ആദ്യ ചുംബനവും അദ്ദേഹവുമൊത്തായിരുന്നു മറച്ചു വായ്ക്കലില്ലാതെ രഞ്ജിനി വെളിപ്പെടുത്തി. അമേരിക്കന്‍ സ്വദേശിനിയെയാണ് അദ്ദേഹം വിവാഹം ചെയ്തത്, ഇതറിഞ്ഞപ്പോള്‍ മനസ്സ് ഒരുപാട് വേദനിച്ചുവെന്നും രഞ്ജിനി പറയുന്നു.

ബിഗ് ബോസിലെ മറ്റു മത്സരാര്‍ത്ഥികളായ സാബുവും, അനൂപ് ചന്ദ്രനും, ശ്വേത മേനോനുമൊക്കെ അവരുടെ ആദ്യകാല പ്രണയാനുഭവങ്ങള്‍ പരസ്പരം പങ്കുവെയ്ക്കുകയുണ്ടായി.










