Home kerala

കലാഭവന്‍ മണിയുടെ മരണത്തില്‍ ദുരൂഹതയുണ്ട്: സിബി ഐക്ക് വിനയന്‍ കൊടുത്തത് ഞെട്ടിക്കുന്ന മൊഴി

42

കൊച്ചി: അകലാലത്തില്‍ മലയാളികളെ വിട്ടുപിരിഞ്ഞ പ്രിയ നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സംവിധായകന്‍ വിനയനെ സിബിഐ ചോദ്യം ചെയ്തു.

Advertisements

വിനയന്റെ പുതിയ ചിത്രം ചാലക്കുടിക്കാരന്‍ ചങ്ങാതി റിലിസായതിന് പിന്നാലെയാണ് സിബിഐ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. ചിത്രത്തിന്റെ ക്ലൈമാക്സില്‍ കലാഭവന്‍ മണി കൊല്ലപ്പെടുന്നതായാണ് ചിത്രീകരിച്ചത്.

ഇതാണ് ചോദ്യം ചെയ്യാന്‍ കാരണം. എന്നാല്‍ ഒരു കലാകാരനെന്ന നിലയില്‍ തന്റേതായ വ്യാഖ്യാനം ക്ലൈമാക്സിനു നല്‍കിയതാണെന്നും മറ്റു തെളിവുളൊന്നും കയ്യിലില്ലെന്നുമായിരുന്നു വിനയന്റെ മൊഴി.

അതേസമയം മണിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും വിനയന്‍ പറഞ്ഞു. 2016 മാര്‍ച്ച് ആറിനാണു കലാഭവന്‍ മണി മരിക്കുന്നത്. വിഷമദ്യം ഉള്ളില്‍ ചെന്നിട്ടുണ്ടെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

തുടര്‍ന്ന് ബന്ധുക്കള്‍ ദുരൂഹതയാരോപിച്ചതോടെ ഹൈക്കോടതി കേസ് സി.ബി.ഐയെ ഏല്‍പ്പിക്കുകയായിരുന്നു.

Advertisement