മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരും ജനപ്രിയ നായകന്‍ ദിലീപും ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് വിവാഹമോചിതരായതും കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ദിലീപ് കാവ്യയെ രണ്ടാമത് വിവാഹം കഴിക്കുകയും ചെയ്തത്.

ഇപ്പോഴും മഞ്ജുവും ദിലീപും ശത്രുതയിലാണെന്ന് കരുതുന്നവരുണ്ട്. എന്നാല്‍, അങ്ങനെയല്ലെന്ന് ദിലീപ് വീണ്ടും തെളിയിക്കുകയാണ്. അടുത്തിടെ ദിലീപ് പരസ്യമായി മഞ്ജുവിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

സീ കേരളം എന്ന ചാനലില്‍ സുരാജ് വെഞ്ഞാറമൂട് അവതാരകനായി എത്തിയ ഒരു പ്രോഗ്രാമിലാണ് ഈ സംഭവം നടന്നത്. ടിക് ടോക്കില്‍ വൈറലായി കൊണ്ടിരിക്കുന്ന ഡെവിള്‍ കുഞ്ചു എന്ന പെണ്‍കുട്ടിയെ സുരാജ് പരിചയപ്പെടുത്തുന്ന സമയത്തായിരുന്നു ദിലീപ് കാവ്യയെ കുറിച്ചും മഞ്ജുവിനെ കുറിച്ചും പറഞ്ഞത്.

ഇതിനിടെയില്‍ താന്‍ ചെറിയ കുട്ടിയാണെന്ന് പറഞ്ഞ ഡെവിള്‍ കുഞ്ചുവിനെ ദിലീപ് അതിശയത്തോടെ നോക്കുകയും ചെറിയ കുട്ടിയെന്നല്ല വലിയ കുട്ടിയാണെന്ന് പറയണമെന്നും പറയുന്നുണ്ട്. അപ്പോഴാണ് അവതാരക കുട്ടിയായിരുന്ന സമയത്താണ് കാവ്യ അഭിനയത്തിലേക്ക് വന്നതെന്ന് പറയുന്നത്.

സ്‌കൂളില്‍ പഠിക്കുന്ന സമയത്തായിരുന്നു പലരും തന്റെ നായികയായി അഭിനയിച്ചതെന്ന് ദിലീപും പറയുന്നു. കാവ്യയെ കുറിച്ച് അവതാര പറഞ്ഞപ്പോള്‍ ദിലീപ് ഉടന്‍ പറഞ്ഞത് മഞ്ജു വാര്യരെ പറ്റിയായിരുന്നു.

മഞ്ജു തന്റെ സിനിമയില്‍ നായികയായി അഭിനയിക്കുമ്പോള്‍ വെറും 13 വയസ് മാത്രമായിരുന്നു ഉണ്ടായിരുന്നതെന്ന് ദിലീപ് ഓര്‍ത്തെടുത്തു.

മഞ്ജുവെന്ന് ദിലീപ് പറഞ്ഞപ്പോള്‍ സദസില്‍ വന്‍ കൈയ്യടിയാണ് ഉണ്ടായത്. ദിലീപിന് ഇപ്പോഴും മഞ്ജുവിനോട് യാതോരു ശത്രുതയും ഇല്ലെന്ന് ഈ വാക്കുകളിലൂടെ മനസിലാകുമെന്നാണ് ദിലീപ് ആരാധകര്‍ പറയുന്നത്.
            








