മമ്മൂട്ടി എന്നാ മെഗാതാരത്തിന്റെ കരിയറിൽ ഏറ്റവും നിർണായകമായ ഒരു പേരാണ് ഡെന്നിസ് ജോസഫ് എന്ന രചയിതാവിന്റേത്.
ന്യൂഡൽഹി എന്ന എക്കാലത്തെയും വലിയ വിജയചിത്രത്തിൻറെ എഴുത്തുകാരൻ. മാത്രമല്ല, മമ്മൂട്ടിയുടെ വമ്പൻ ഹിറ്റുകളായ നിറക്കൂട്ട്, ശ്യാമ, നായർസാബ്, കോട്ടയം കുഞ്ഞച്ചൻ തുടങ്ങിയ ഒട്ടേറെ ഹിറ്റുകളും എഴുതിയത് ഡെന്നിസാണ്.
മമ്മൂട്ടിയുടെ താന്ത്രിക് ഹിറ്റായ ‘അഥർവ്വം’ സംവിധാനം ചെയ്തതും ഡെന്നിസ് ജോസഫാണ്. വലിയ ഇടവേളയ്ക്ക് ശേഷം ഡെന്നിസ് ജോസഫ് തിരക്കഥയെഴുതുന്ന ചിത്രത്തിൽ മമ്മൂട്ടി നായകനാകുന്നു.
ഇതൊരു മാസ് ക്രൈം ത്രില്ലറായിരിക്കും എന്നാണ് വിവരം. ഗുഡ്വിൽ എൻറർടെയ്ൻമെൻറ്‌സ് നിർമ്മിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് പ്രമോദ് പപ്പനാണ്.
രാഷ്ട്രീയവും അധോലോകവുമെല്ലാം വിഷയമാകുന്ന സിനിമയുടെ എഴുത്തുജോലികളിലാണ് ഇപ്പോൾ ഡെന്നിസ് ജോസഫ്.
ഈ വർഷം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കും. 2020 ആദ്യം പ്രദർശനത്തിനെത്തുന്ന സിനിമയിൽ തകർപ്പൻ ആക്ഷൻ രംഗങ്ങൾ ഉണ്ടാകും.
മമ്മൂട്ടിയുടെ വജ്രം, തസ്‌കരവീരൻ എന്നീ സിനിമകൾ സംവിധാനം ചെയ്തത് പ്രമോദ് പപ്പനാണ്.









