മലയാളത്തിന്റെ താരചക്രവർത്തി മോഹൻലാൽ എന്ന അഭിനയവിസ്മയത്തെ വെള്ളിത്തിരിയിൽ കണ്ടു അത്ഭുതപ്പെട്ടവരാണ് നമ്മൾ എല്ലാം.
ഇന്ദ്രജാലക്കാരൻ തൊപ്പിയിൽ നിന്നും വിസ്മയങ്ങൾ ഓരോന്നായി എടുത്തു കാട്ടുന്നത് പോലെ തന്റെ അഭിനയത്തിന്റെ വിവിധ തലങ്ങൾ കൊണ്ട് മലയാളികളെ മോഹൻലാൽ അത്ഭുതപ്പെടുത്താൻ തുടങ്ങിയിട്ട് വർഷങ്ങൾ ഏറെയായി.

ഇത്ര മനോഹരമായി മോഹൻലാൽ എങ്ങനെ അഭിനയിക്കുന്നു എന്നത് പ്രേക്ഷകരുടെ മാത്രമല്ല, അദ്ദേഹത്തോടോപ്പം ജോലി ചെയ്തിട്ടുള്ള സിനിമാ പ്രവർത്തകരുടേയും മനസ്സിൽ ഉള്ള ഒരു ചോദ്യമാണ്.
ഇങ്ങനെ അനുഗ്രഹീതനായ ഒരു നടൻ അഭിനയിക്കുന്നത് മറ്റൊരു പ്രതിഭാശാലിയായ നടി നോക്കി നിന്നത് വിവരിക്കുകയാണ് സംവിധായകൻ സത്യൻ അന്തിക്കാട്.
മാതൃഭൂമിയിൽ എഴുതിയ കുറിപ്പിലാണ് ‘സ്‌നേഹവീട്’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ദിനങ്ങളിൽ അതിലെ നായികമാരിൽ ഒരാളായ ഷീല മോഹൻലാൽ അഭിനയിക്കുന്നത് കാണാൻ വേണ്ടി ലൊക്കേഷനിൽ നിന്നിരുന്നത് അദ്ദേഹം ഓർത്തെടുത്തത്.

ഉച്ച കഴിഞ്ഞേ ചേച്ചിയുടെ സീൻ എടുക്കുന്നുള്ളൂ. അതു വരെ മുറിയിൽ വിശ്രമിച്ചോളൂ, എന്നു പറഞ്ഞാലും അതിരാവിലെ ഞങ്ങളെത്തും മുൻപ് ലൊക്കേഷനിലെത്തും.
ചോദിച്ചാൽ പറയും, മോഹൻലാൽ അഭിനയിക്കുന്നത് കണ്ടു കൊണ്ട് നിൽക്കാമല്ലോ.
ലാൽ സിനിമയെന്ന മാധ്യമത്തെക്കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ലാത്ത കാലത്ത് അന്നത്തെ സൂപ്പർ താരങ്ങൾക്കൊപ്പം മത്സരിച്ചഭിനയിച്ച നടിയാണ്.

പക്ഷേ, കൗതുകത്തോടെ, ആരാധനയോടെ മോഹൻലാൽ അഭിനയിക്കുന്നതും നോക്കി നിൽക്കും. കേരള സർക്കാർ നൽകുന്ന ജെസി ഡാനിയേൽ പുരസ്‌കാരത്തിന് ഇത്തവണ അർഹയായ ഷീലയെക്കുറിച്ച് സത്യൻ അന്തിക്കാട് പറഞ്ഞതിങ്ങനെ.
പലരും പല വട്ടം അറിയാൻ ആഗ്രഹിച്ച ആ ചോദ്യം അടുത്തിടെ തമിഴ് താരം സൂര്യ അദ്ദേഹത്തോട് ചോദിക്കുകയും ചെയ്തു.
എല്ലാം മുകളിൽ നിന്നുള്ള അനുഗ്രമാണ്’ എന്നാണു മോഹൻലാൽ അതിനു മറുപടി പറഞ്ഞത്. എൻ ജി കെ’ എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രചാരണത്തിനായി കൊച്ചിയിൽ എത്തിയപ്പോൾ ആണ് സൂര്യ ഇത് പറഞ്ഞത്.
സൂര്യയുടെ അടുത്ത ചിത്രമായ കാപ്പാനിൽ’ പ്രധാനപ്പെട്ട ഒരു റോളിൽ മോഹൻലാലും എത്തുന്നുണ്ട്. കെവി ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇന്ത്യയുടെ പ്രധാനമന്ത്രിയായാണ് മോഹൻലാൽ എത്തുന്നത് എന്നാണു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
            








