മലയാള സിനിമയിലെ തന്റെ ഇഷ്ടതാരം ആരാണെന്ന് തുറന്ന് പറഞ്ഞ് ദേശീയ ബാഡ്മിന്റൺ താരം പിവി സിന്ധു. മാതൃഭൂമി ക്ലബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിലാണ് സിന്ധു തന്റെ പ്രിയനടനെക്കുറിച്ച് മനസ്സുതുറന്നത്.
മലയാളത്തിൽ സിന്ധുവിന് ഇഷ്ടം ദുൽഖർ സൽമാനെയാണ്. താരം അവസാനം കണ്ട മലയാള ചിത്രം ബാംഗ്ലൂർ ഡെയ്‌സ് ആണ്.
Advertisements
  
സമയം കിട്ടുമ്പോൾ നെറ്റ്ഫ്‌ലികിസിലും മറ്റും സിനിമകൾ കാണാറുണ്ട്. മലയാളം നന്നായി മനസ്സിലാവില്ലെങ്കിലും സബ് ടൈറ്റിലിന്റെ സഹായത്തോടെ കാണും. ദുൽഖറിന്റെ ഓ കെ കണ്മണി കണ്ടിരുന്നു. തെലുങ്കു സിനിമയിലെ തന്റെ ഇഷ്ടതാരങ്ങൾ പ്രഭാസും മഹേഷ് ബാബുവുമാണെന്ന് സിന്ധു പറയുന്നു.
Advertisement 
  
        
            








