പ്രളയ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട് മരിച്ച കോഴിക്കോട് കുണ്ടായിത്തോട് സ്വദേശി ലിനു(34)വിന്റെ കുടുംബത്തിന് നടൻ മോഹൻലാൽ വീട് നിർമിച്ച് നൽകും. മോഹൻലാലിന്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷനാണ് വീട് നിർമ്മിച്ചുനൽകുക.
വിശ്വശാന്തി ഫൗണ്ടേഷൻ പ്രതിനിധിയായി സംവിധായകൻ മേജർ രവി ഇന്ന് ലിനുവിന്റെ വീട് സന്ദർശിച്ചിരുന്നു. ഇതിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ലിനുവിന്റെ കുടുംബത്തിന് അടിയന്തര സഹായമായി ഒരു ലക്ഷം രൂപ മേജർ രവി ലിനുവിന്റെ അമ്മയ്ക്ക് നൽകി.
മേജർ രവി ലിനുവിന്റെ കുടുംബത്തെ സന്ദർശിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മേജർ രവിയും സംഘവും ലിനുവിന്റെ ചെറുവണ്ണൂരിലെ വീട് സന്ദർശിച്ചത്. ലിനുവിന്റെ കടം വീട്ടാനുള്ള സഹായവും വിശ്വശാന്തി ഫൗണ്ടേഷൻ നൽകുമെന്ന് അദ്ദേഹം അറിയിച്ചു. മരപ്പണി തൊഴിലാളിയാണ് ലിനു.
പ്രളയം വീടിനെ വെള്ളത്തിലാഴ്ത്തിയപ്പോൾ വീട് വിട്ട് ലിനുവിന്റെ കുടുംബം ദുരിതാസ്വാസ ക്യാമ്ബിലേക്ക് മാറി. അച്ഛനെയും അമ്മയെയും സഹോദരങ്ങളെയും അടക്കം ക്യാമ്പൽ ആക്കിയശേഷം രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ ലിനു മുങ്ങിമരിക്കുകയായിരുന്നു. ലിനുവിന്റെകുടുംബത്തിന് നടൻ ജയസൂര്യ അഞ്ചുലക്ഷം രൂപ സഹായധനം നൽകിയിരുന്നു.
            








