തെന്നിന്ത്യൻ താരസുന്ദരി തമന്ന മലയാളത്തിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ. സെൻട്രൽ ജയിലിലെ പ്രേതം എന്ന ഹൊറർ കോമഡി ചിത്രത്തിൽ അഭിനയിക്കുവാൻ തമന്ന കരാറായെന്നാണ് റിപ്പോർട്ടുകൾ.

Advertisements
  
സന്ധ്യമോഹനാണ് സംചിത്രം സംവിധാനം ചെയ്യുന്നത്. നേരത്തെയും തമന്ന ഹൊറർ കോമഡി ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ദേവി എന്ന തമിഴ് ചിത്രത്തിൽ. ചിത്രം വിജയമായതിനെ തുടർന്ന് ഈ ചിത്രത്തിന്റെ രണ്ടാം ഭാഗവും ഇറങ്ങിയിരുന്നു.

ഇതിലും തമന്ന തന്നെയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇന്ത്യൻ ആർട്സ് ആണ് ചിത്രം നിർമ്മിക്കുന്നത്. സന്ധ്യ മോഹൻ കഥയ്ക്ക് അമൽ കെ ജോബി ആണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്.
Advertisement 
  
        
            








