Home kerala

പതിനേഴുകാരിയെ പ്രണയം നടിച്ച് കൊണ്ടുനടന്നു പീഡിപ്പിച്ചു, ദൃശ്യങ്ങൾ ഉപയോഗിച്ച് പണം തട്ടി: വയനാട് സ്വദേശി ചങ്ങരംകുളം പോലീസിന്റെ പിടിയിൽ

39

ചങ്ങരംകുളം: പ്രണയം നടിച്ച് പതിനേഴുകാരിയെ പീഡിപ്പിച്ചകേസിൽ യുവാവ് പിടിയൽ. വയനാട് പുതുശ്ശേരി കോളോത്ത് മുഹമ്മദ് അനീസ്(22) ആണ് പിടിയിലായത്. ഫോൺ വഴി പരിചയപ്പെടുകയും പ്രണയം നടിച്ച് കുട്ടിയുടെ കൈവശമുണ്ടായിരുന്ന ആഭരണം കൈക്കലാക്കുകയും പലപ്പോഴായി പീഡിപ്പിക്കുകയും ചെയതതോടെ യുവാവിനെ സ്വഭാവദൂഷ്യം മനസ്സിലാക്കി പെൺകുട്ടി പിന്മാറുകയായിരുന്നു.

പിന്നീട് ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും വീട്ടുകാരിൽ നിന്നുൾപ്പെടെ പലപ്പോഴായി പണം ആവശ്യപ്പെടുകയും ചെയ്തു. ഇതാവർത്തിച്ചതോടെ വീട്ടുകാർ ചങ്ങരംകുളം പോലീസിൽ പരാതി നൽകി. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ മൈസൂരിൽ നിന്ന് കണ്ടത്തുകയായിരുന്നു.മൈസൂർ ബസ് സ്റ്റാൻഡിൽ നിന്നാണ് പ്രതിയെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.

Advertisements

സി ഐ ബഷീർ ചിറക്കലിന്റ നേതൃത്വത്തിലായിരുന്നു അന്വേഷണം.എസ് ഐ മനോജ് കുമാർ ടി ഡി, സി.പി.ഒ മാരായ അരുൺ ചേലക്കൽ, ഉദയകുമാർ എന്നിവരടങ്ങിയ സംഘമാണ് മൈസൂരിൽ പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ പൊന്നാനി കോടതിയിൽ ഹാജരാക്കി.

Advertisement