പ്രശസ്ത സംവിധായകൻ ജോമോൻ മമ്മൂട്ടി കൂട്ടുകെട്ട് ഒരിക്കൽ കൂടി എത്തുന്നു. മുമ്പ് നിരവധി സിനിമകളിൽ ഇരുവരും ഒന്നിച്ചിട്ടുണ്ട്. കാര്യങ്ങൾ ശരിയായി നടന്നാൽ ഈ വർഷം ആദ്യപകുതിയിൽ തന്നെ ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്.
ആസ്ട്രേലിയയിൽ ചിത്രീകരിക്കുന്ന സിനിമയിൽ ബോളിവുഡിൽ നിന്നുമുള്ള ടെക്നീഷ്യൻസും താരങ്ങളുമെത്തുമെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ വരുമെന്നാണ് അറിയുന്നത്. മമ്മൂട്ടിയും ജോമോനും മുമ്പ് സാമ്രാജ്യം, അനശ്വരം, ജാക്പോട്ട്, സിദാർത്ഥ, ഭാർഗവചരിതം മൂന്നാം ഖണ്ഡം തുടങ്ങിയ സിനിമകൾക്ക് ഒന്നിച്ചിട്ടുണ്ട്.

ഇരുവരുടേയും ആദ്യസിനിമ സാമ്രാജ്യം മലയാളത്തിൽ ഏറെ സ്വീകരിക്കപ്പെട്ട സിനിമയായിരുന്നു. മമ്മൂട്ടിയുടെ അണ്ടർവേൾഡ് ഡോൺ അലക്സാണ്ടറായുള്ള സ്റ്റൈലിഷ് ലുക്കും പോപുലർ പശ്ചാത്തലസംഗീതവും ഇന്നും പ്രിയങ്കരമാണ് പ്രേക്ഷകർക്ക്.
മമ്മൂട്ടി നിലവിൽ ജോഫിൻ ടി ചാക്കോ ഒരുക്കുന്ന ദ പ്രീസ്റ്റ് ചിത്രീകരണത്തിലാണ്. ബിലാൽ, സിബിഐ 5, ന്യൂയോർക്ക് വൈശാഖ്, അമീർ എന്നിവയും സത്യൻ അന്തിക്കാട് ചിത്രവും വരാനിരിക്കുന്നു. വൺ ആണ് അടുത്ത് സ്‌ക്രീനിലെത്തുന്ന സിനിമ.
സാമ്രാജ്യവും ജാക്‌പോട്ടും അനശ്വരവുമൊക്കെ കണ്ടിട്ടുള്ളവർ ഒരിക്കലും ജോമോൻ എന്ന സംവിധായകനെ അറിയാതിരിക്കില്ല. എന്തുകൊണ്ടാണ് അദ്ദേഹം ഇപ്പോൾ സിനിമ ചെയ്യാതിരിക്കുന്നത് എന്ന ചോദ്യം അവർ ഉയർത്തുകയും ചെയ്യും. എങ്കിലിതാ, പുതിയ വാർത്ത. ജോമോൻ തിരിച്ചുവരുന്നു.

മെഗാസ്റ്റാർ മമ്മൂട്ടി നായകനാകുന്ന ഒരു മാസ് എൻറർടെയ്നർ സംവിധാനം ചെയ്തുകൊണ്ടാണ് ജോമോന്റെ മടങ്ങിവരവ്. ഈ വർഷം തന്നെ ചിത്രത്തിന്റെ ജോലികൾ ആരംഭിക്കും. സാമ്രാജ്യത്തെ പോലെ വമ്ബൻ ബജറ്റിൽ ഒരുങ്ങുന്ന ഒരു ആക്ഷൻ ത്രില്ലർ ആയിരിക്കും ഈ സിനിമയെന്നാണ് സൂചന.
മറ്റ് താരങ്ങളുടെയും സാങ്കേതികപ്രവർത്തകരുടെയും വിവരങ്ങൾ തൽക്കാലം ലഭ്യമല്ല. എന്തായാലും മമ്മൂട്ടി ആരാധകർക്കായി ഒരു ഉശിരൻ സിനിമ തന്നെ ജോമോൻ സമ്മാനിക്കുമെന്ന് പ്രതീക്ഷിക്കാം.
            








