മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നായികനടിയാണ് തെന്നിന്ത്യൻ താര സുന്ദരി മീന. തമിഴ് സിനിമയിലൂടെ ബാലതാരമായി അഭിനയ ജീവിതം തുടങ്ങിയ മീന മലയാളത്തിൽ നിരവധി ചിത്രങ്ങളിൽ നായിക വേഷം ചെയ്തിട്ടുണ്ട്.
മലയാളത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളുടെ പട്ടിക എടുത്ത് നോക്കിയാൽ അതിൽ മീനയുടെ നായിക കഥാപാത്രത്തെ നമുക്ക് കാണാം. മലയാളത്തിന്റെ താരരാജാക്കൻമാരായ മമ്മൂട്ടിക്കും മോഹൻലാലിനുമെല്ലാം ഒപ്പം നായികയായിട്ടുള്ള മീന മലയാളത്തിൽ ആദ്യം അഭിനയിച്ചത് സാന്ത്വനം എന്ന സിനിമയിൽ സുരേഷ്ഗോപിയുടെ മകളായിട്ടായിരുന്നു.

നാടൻ വേഷങ്ങൾക്ക് പുറമെ ഗ്ലാമർ വേഷങ്ങൾ ചെയ്യാനും മീനയ്ക്ക് മാടിയില്ലാത്തതിനാൽ തമിഴിലും തെലുങ്കിലും കന്നടയിലും മീന തിളങ്ങി. മലയാള സിനിമ ഇൻഡസ്ട്രിയിൽ ഏറ്റവും വലിയ വിജയം നേടിയ ദൃശ്യത്തിലും മീനയായിരുന്നു മോഹൻലാലിന്റെ നായിക.
ഇപ്പോഴിതാ ദൃശ്യത്തിന്റെ ചിത്രീകരണ സമയത്തെ ഒരു രസകരമായ സംഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. ദൃശ്യത്തിൽ മോഹൻലാൽ പറമ്പിൽ പണിയെടുക്കുമ്പോൾ താൻ അടുത്തേക്ക് നടന്നു ചെല്ലുന്ന രംഗം ഉണ്ടെന്നും, അതിൽ മോഹൻലാലിനോട് എന്നാൽ പിന്നെ ഞാൻ തുണിയില്ലാതെ ഇത് വഴി നടക്കാം എന്ന് പറയുന്ന ഡയലോഗുണ്ടെന്നും മീന പറയുന്നു.

അതു പറഞ്ഞതിന് ശേഷം ഞാൻ പൊട്ടി ചിരിച്ചു മോഹൻലാലും അവിടെ ഉണ്ടായിരുന്ന എല്ലാവരും ഒന്നടങ്കം പൊട്ടി ചിരിച്ചു. മൂന്ന് പ്രാവശ്യം ആ ഷോട്ട് എന്റെ ചിരി കാരണം ഒന്നേന്നു എടുക്കേണ്ടി വന്നു മീന പറയുന്നു. ദൃശ്യത്തിലെ ആ രംഗം കഴിഞ്ഞ് അടുത്ത ഷൂട്ടിനായുള്ള തയ്യാറെടുപ്പിനായി താൻ മേക്കപ്പ് ചെയ്യുന്നതിനിടെ മോഹൻലാൽ വന്ന് ചുമ്മാ കണ്ണ് പൊത്തി കാണിക്കുമായിരുന്നെന്നും തനിക്കപ്പോൾ വല്ലാതെ നാണം വന്നതായും മീന പറയുന്നു.
ആ രംഗം ഓർക്കുമ്പോൾ തന്നെ എനിക്ക് ചിരി വരും, പല സിനിമയിലും ഗ്ലാമറസായി അഭിനയിച്ചിട്ടുണ്ടെങ്കിലും ദൃശ്യത്തിലെ ആ ഡയലോഗ് ശരിക്കും തന്നെ നാണിപ്പിച്ചെന്നും മീന പറയുന്നു. അതിന് ശേഷം മോഹൻലാലിനെ കാണുമ്പോ ചമ്മലായിരുന്നെന്നും മീന കൂട്ടിച്ചേർത്തു.









