തന്റെ ചിത്രത്തിന് താഴെ സഹായിക്കണം എന്ന് പറഞ്ഞ കമന്റിട്ട ആളിനോട് കവിതാ നായർ ചെയ്തത് കണ്ടോ, ഇത്ര ദയയുള്ള ആളായിരുന്നോ കവിത

453

നിരവധി സിനിമകളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും സുപരിചിതയായ കവിതാ നായർ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിമാരിലൊരാളാണ്. സോഷ്യൽ മീഡിയയിലും സജീവമായ കവിത വിശേഷങ്ങൾ എല്ലാം അതിലൂട പങ്കുവെയ്ക്കാറുമുണ്ട്.

ഇതിന് മുമ്പ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ കവിതാ നായർ ഇട്ട ഒരു ചിത്രത്തിന്റെ താഴെ ഒരു വ്യക്തി സഹായം അഭ്യർത്ഥിച്ചുകൊണ്ട് കമന്റ് ഇട്ടിരുന്നു. ഈ വ്യക്തിയെ പിന്നീട് കവിത വിളിക്കുകയും അയാളെ സഹായിക്കാമെന്ന് ഉറപ്പു നൽകുകയും ചെയ്തു. ഇപ്പോൾ ആ വാക്ക് പാലിചിരിക്കുകയാണ് കവിതാ നായർ.

Advertisements

നടി തന്നെയാണ് ഈ വിവരം ഇൻസ്റ്റഗ്രാം വഴി ആരാധകരെ അറിയിച്ചത്. നടിയുടെ കുറിപ്പ് ഇങ്ങനെ:
കുറേ ദിവസങ്ങൾക്കു മുന്നേ എന്റെ ഏതോ ഫോട്ടോയ്ക്ക് താഴെ കണ്ട ഒരു പയ്യന്റെ കമന്റിൽ അയാൾ സ്‌പെഷ്യൽഡി ഏബിൾ ആണെന്നും കുടകൾ നിർമ്മിച്ച് വിൽക്കുന്ന വളരെ ശുഭാപ്തിവിശ്വാസവും അധ്വാനിച്ചു കഴിയണം എന്നും ചിന്തിച്ചു ജീവിക്കുന്ന ആളാണെന്നും മനസിലായി .

ജെഫിൻ എന്നാണ് പേര്. അന്നു ഞാൻ വിളിച്ചു സംസാരിച്ചു. കുടകൾ ഓർഡർ ചെയ്തു. പിറ്റേന്ന് തന്നെ എനിക്ക് സ്പീഡ് പോസ്റ്റിൽ ജെഫിൻ കുടകൾ അയച്ചു തന്നു. നാളെ മുതൽ നമ്മൾ ജോലിയും വിദ്യയും വിചാരങ്ങളും കൂടുതൽ ആത്മവിശ്വാസത്തോടെ തുടങ്ങും, വിജയദശമി ദിവസത്തിൽ.

ഇത് ജെഫിൻ എന്ന ഒരാളെ പരിചയപ്പെടുത്താൻ ഉള്ള പോസ്റ്റ് മാത്രമാണ്. എങ്കിലും മനസ്സും മിഴികളും കുറേക്കൂടി വ്യക്തതയോടെ കാര്യങ്ങൾ കാണട്ടെ . പിന്നെ പുതിയ കുടകൾ വേണോ. പയ്യനെ വിളിച്ചോളൂ.

P.S എന്നോട്‌ ഇങ്ങനേ പോസ്റ്റ് ഇടണം സഹായിക്കണം എന്നൊന്നും പറഞ്ഞിട്ടില്ല കേട്ടോ 🙂

View this post on Instagram

കുറേ ദിവസങ്ങൾക്കു മുന്നേ എന്റെ ഏതോ ഫോട്ടോയ്ക്ക് താഴെ കണ്ട ഒരു പയ്യന്റെ കമെന്റിൽ അയാൾ specially abled ആണെന്നും കുടകൾ നിർമ്മിച്ച് വിൽക്കുന്ന വളരെ ശുഭാപ്തിവിശ്വാസവും അധ്വാനിച്ചു കഴിയണം എന്നും ചിന്തിച്ചു ജീവിക്കുന്ന ആളാണെന്നും മനസിലായി . ജെഫിൻ എന്നാണ് പേരു . അന്നു ഞാൻ വിളിച്ചു സംസാരിച്ചു . കുടകൾ ഓർഡർ ചെയ്തു . പിറ്റേന്ന് തന്നെ എനിക്ക് സ്പീഡ് പോസ്റ്റിൽ ജെഫിൻ കുടകൾ അയച്ചു തന്നു. നാളെ മുതൽ നമ്മൾ ജോലിയും വിദ്യയും വിചാരങ്ങളും കൂടുതൽ ആത്മവിശ്വാസത്തോടെ തുടങ്ങും , വിജയദശമി ദിവസത്തിൽ . ഇത് ജെഫിൻ എന്ന ഒരാളെ പരിചയപ്പെടുത്താൻ ഉള്ള പോസ്റ്റ് മാത്രമാണ്. എങ്കിലും മനസ്സും മിഴികളും കുറേക്കൂടി വ്യക്തതയോടെ കാര്യങ്ങൾ കാണട്ടെ . പിന്നെ പുതിയ കുടകൾ വേണോ .. പയ്യനെ വിളിച്ചോളൂ 🙂 P.S എന്നോട്‌ ഇങ്ങനേ പോസ്റ്റ് ഇടണം സഹായിക്കണം എന്നൊന്നും പറഞ്ഞിട്ടില്ല കേട്ടോ 🙂 @jefinittichan 🙏😊👍🏻

A post shared by 𝗞𝗮𝘃𝗶𝘁𝗵𝗮 𝗡𝗮𝗶𝗿 (@poetrysnaps) on

Advertisement