ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ അങ്കമാലി ഡയറീസ് എന്ന സിനിമിയിലൂടെ എത്തി പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട നടനായി മാറിയ താരമാണ് ആന്റണി വർഗീസ്. സൂപ്പർഹിറ്റായ അങ്കമാലി ഡയറീസിന് ശേഷം കൈനിരെ സിനിമകളാണ് താരത്തിന് ലഭിച്ചത്.
മികച്ച വേഷങ്ങളിലൂടെ നിരവധി ആരാധകരേയും താരത്തിന് നേടിയെടുക്കാനായി. ഇപ്പോഴിതാ ആന്റണി വർഗീസീന്റെ ജീവിതത്തിലേക്ക് പുതിയ ഒരു സന്തോഷം എത്തുകയാണ്. താരത്തിന്റെ വിവാഹനിശ്ചയം കഴിഞ്ഞെന്ന വാർത്തയാണ് പുറത്തുവരുന്നത്.

അങ്കമാലി സ്വദേശിനിയാണ് വധു. ജൂണിൽ വിവാഹമുണ്ടാകുമെന്നാണ് റിപ്പോർട്ട്. അങ്കമാലിയിൽെ വച്ചായിരുന്നു താരത്തിന്റെ വിവാഹം നിശ്ചയത്തിന്റെ ചടങ്ങുകൾ നടന്നത്. അറേഞ്ച്ഡ് മാര്യേജ് ആണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
അതേ സമയം ആന്റണി വർഗീസിന്റെ സഹോദരി അഞ്ജലി വിവാഹിതയായത് അടുത്തിടെയായിരുന്നു എളവൂർ സ്വദേശിയായ ജിപ്സൺ ആണ് വരൻ. എളവൂർ സെന്റ് ആന്റണീസ് പള്ളിയിൽ വെച്ചായിരുന്നു വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
മനസ്സമ്മത ചടങ്ങിൽ സിനിമാ രംഗത്ത് നിന്നുള്ള സുഹൃത്തുക്കൾ പങ്കെടുത്തിരുന്നു. ടൊവിനോ, ഐഎം വിജയൻ, അപ്പാനി ശരത്ത്, ടിറ്റോ വിൽസൺ, കിച്ചു ടെല്ലസ്, ധ്രുവ്, സാബുമോൻ തുടങ്ങിയ താരങ്ങൾ അന്ന് ചടങ്ങിനെത്തിയിരുന്നു.

അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെയെത്തി കഥാപാത്രത്തിന്റെ പേര് തന്നെ സ്വന്തം വിളിപ്പേരായി മാറിയ താരമാണ് പെപ്പേ എന്ന ആന്റണി വർഗ്ഗീസ്. ആനപ്പറമ്പിലെ വേൾഡ് കപ്പ്, അജഗജാന്തരം, മേരി ജാൻ, ദേവ് ഫക്കീർ എന്നിങ്ങനെ ആന്റണിയുടെതായി അണിയറയിൽ ഒരുങ്ങുന്നത് നിരവധി സിനിമകളാണ്.
            








