മിനിസ്‌ക്രീനിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗബോസ് മലയാളം മൂന്നാം പതിപ്പ് ഏഷ്യാനെറ്റ് ചാനലിൽ സൂപ്പർഹിറ്റായി മുന്നേറുകയാണ്. കഴിഞ്ഞ ആഴ്ച വലിയ പ്രശ്‌നങ്ങൾ ഇല്ലാതെയായിരുന്നു മുന്നോട്ട് പോയത്. എന്നാൽ ഈ ആഴ്ചയിലെ സ്ഥിതി അങ്ങനെയല്ല. പ്രശ്‌നങ്ങളോടെയാണ് ഈ ആഴ്ച ആരംഭിച്ചിരിക്കുന്നത്.
സായി വിഷ്ണുവും ഡിംപൽ ഭാലുമാണ് ഇത്തവണ ഏറ്റുമുട്ടിയിരിക്കുന്നത്. മോണിങ് ടാസ്‌ക്കുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയാണ് വഴക്കിന് കാരണമായത്. സഹമത്സരാർത്ഥികളുടെ ക്യാരക്ടറിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചായിരുന്നു മോണിങ് ടാസ്‌ക്കിൽ ഡിംപൽ സംസാരിച്ചത്. ടാസ്‌ക്കിന്റെ ഭാഗമായി സായ് വിഷ്ണുവിനോട് ചൂടൻ സ്വഭാവം നിങ്ങൾക്കുണ്ട്. അതിനൊപ്പമായി നല്ലൊരു ശ്രോതാവാകാനും ശ്രമിക്കണമെന്നും ഡിപംൽ പറഞ്ഞു.
ഇതിന് മറു ചോദ്യമായി എന്തെല്ലാം മാറ്റങ്ങൾ എങ്ങനെയൊക്കെ വരുത്തണമെന്ന് സായ് ചോദിച്ചു. ടാസ്‌ക്കിന് ശേഷം നമുക്ക് സംസാരിക്കാമെന്നായിരുന്നു ഡിംപൽ പറഞ്ഞത്. പിന്നീട് ഇരുവരും തമ്മിലുണ്ടായ സംസാരമാണ് വലിയ പ്രശ്‌നങ്ങൾക്ക് കാരണമായത്. ബാത്ത് റൂമിൽ വെച്ചായിരുന്നു ആദ്യ ഇവർ സംസാരം ആരംഭിച്ചത്. ഭാഗ്യലക്ഷ്മിയും അവർക്കൊപ്പമുണ്ടായിരുന്നു.
ജോലി ചെയ്യുന്നത് കൊണ്ട് ഇവരോട് പുറത്ത് പോയി സംസാരിക്കാൻ ഭാഗ്യലക്ഷ്മി പറയുകയായിരുന്നു. തുടക്കത്തിൽ ഡിംപൽ പറഞ്ഞതെല്ലാം സായ് ക്ഷമയോടെ കേട്ട സായ് താൻ സംരിക്കുമ്പോൾ ഇടപെടരുതെന്നും പറഞ്ഞു.
എന്നാൽ പിന്നീട് തനിക്ക് സംസാരം തുടരാൻ താൽപര്യമില്ലെന്ന് പറഞ്ഞ് ഡിംപൽ അവിടെന്ന് പോകാൻ തുടങ്ങുകയായിരുന്നു. ഇതോടെയാണ് വഴക്ക് ആരംഭിച്ചത്. താൻ പറയുന്നതൊന്നും കേൾക്കുന്നില്ല, നാലിൽ കൂടുതൽ തവണ ഇടപെട്ടു. താൻ പറയുന്നത് മാത്രമാണ് ശരിയെന്ന് കരുതരുതെന്നും സായ് ഡിംപലിനോട് പറഞ്ഞു. തനിക്ക് സംസാരിക്കാൻ താൽപര്യമില്ല. നീ പോടായെന്ന് ഡിംപൽ അവിടെ നിന്ന് പോകുകയായിരുന്നു.
ഇതോടെ സായ് രോഷാകുലനാവുകയായിരുന്നു. ഡിംപൽ ഭാലിനോട് ഇരുന്ന് സംസാരിക്കാനുള്ള അർഹത നിനക്കില്ലെന്ന് ഡിംപൽ പറഞ്ഞതോടെ വഴക്ക് കനക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത സായ് എത്തിയിരുന്നു. എപ്പോഴും ടാസ്‌ക്ക് കുളമാക്കുന്നത് സായ് യാണെന്ന് ഡിംപൽ പറഞ്ഞു.
ഇതോടെ ഇവരുടെ വഴക്ക് ഹൗസ് മുഴുവനും അറിയുകയായിരുന്നു. തുടർന്ന് ഇവരെ മത്സരാർഥികൾ പിടിച്ചു മാറ്റുകയായിരുന്നു. തുടർന്ന് സായിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു കൊണ്ട് ഹൗസിനുളളിലേയ്ക്ക് ഡിംപൽ പോകുകയായിരുന്നു. തലയ്ക്ക് സുഖമില്ലാത്തവരെ ബിഗ്‌ബോസിൽ വെക്കാൻ പാടില്ല. ഇത്രയും വൃത്തികെട്ട ഒരു മനുഷ്യനെ തന്റെ ജീവിതത്തിൽ കണ്ടിട്ടില്ലെന്നും ഡിംപൽ പറഞ്ഞു. ഡിംപലിനെ സമാധാനിപ്പിച്ച് ഫിറോസ് ഖാൻ എത്തിയിരുന്നു.