മലയാളത്തിന്റെ യുവനടനും സംവിധായകനും നിർമ്മാതാവുമായ പൃഥ്വിരാജിന് എതിരെ വലിയരീതിയിലുള്ള സൈബർ അറ്റാക്കാണ് ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയുടെ അനുഭാവികൾ ഇപ്പോൾ നടത്തുന്നത്. ലക്ഷദ്വീപ് വിഷയത്തിൽ പൃഥ്വിരാജി പ്രതികരിച്ചതാണ് ഇവരെ ചൊടിപ്പിച്ചത്.
എന്നാൽ നിരവധി താരങ്ങൾ ഈ അറ്റാക്കുകൾക്ക് എതിരെയും അനുകൂലിച്ചും രംഗത്ത് എത്തുന്നുണ്ട്. ഇപ്പോൾ സംഭവത്തിൽ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുന്നത് നടിയും മോഡലുമായ സാധിക വേണുഗോപാലാണ്.
പൃഥ്വിരാജിവനെ അപമാനനിച്ച വിഷയത്തിൽ പ്രതികരിക്കാനില്ലേ എന്ന ചോദ്യത്തിന് കമന്റ് ആയിട്ടാണ് നടിയുടെ പ്രതികരണം. സാധികയുടെ പ്രതികരണം ഇങ്ങനെ:

ഈ പോസ്റ്റിൽ സഹപ്രവർത്തകന്റെ കുടുംബത്തെ അപമാനിച്ച വിഷയത്തിൽ അഭിപ്രായം ചോദിച്ചവരോട്. തീർച്ചയായും ആ പ്രവണത മോശം ആണ്. ആരെയും വ്യക്തിഹത്യ ചെയ്യുന്നതിനോട് എനിക്ക് യോജിപ്പില്ല.
പക്ഷെ പണ്ട് ഇതേ വ്യക്തിയെയും കുടുംബത്തെയും കാറിന്റെയും ഭാഷയുടെയും പേര് പറഞ്ഞു കളിയാക്കിയവരും അപമാനിച്ചവരും ഒക്കെ തന്നെ ആണ് ഇന്ന് അവർ ആഗ്രഹിക്കുന്ന രീതിയിൽ അദ്ദേഹം സംസാരിച്ചു എന്നുള്ളത് കൊണ്ടും, അവർക്കെതിരായ ഒരു ചാനൽ ആ വ്യക്തിയെ മോശം ആക്കി എന്നും പറഞ്ഞു ആ വ്യക്തിക്ക് വേണ്ടി നിലകൊള്ളുന്നത്.

ചുരുക്കത്തിൽ ഇത്രേ ഉള്ളു കാര്യം, ഞാൻ ആഗ്രഹിക്കുന്ന പോലെ മറ്റൊരാൾ ചെയ്താൽ അയാൾ എനിക്ക് പ്രിയപെട്ടവൻ അല്ലെങ്കിൽ വെറുക്കപെട്ടവൻ. ഇന്ന് പൊക്കിയവർ നാളെ നിലത്തിട്ടു ചവിട്ടും. അത്രേ ഉള്ളു കാര്യം. നാളെ ഏതെങ്കിലും കാര്യത്തിൽ ഈ പറഞ്ഞ ചാനലിനെ രാജു ഒന്ന് സപ്പോർട്ട് ചെയ്തോട്ടെ അപ്പോൾ ഇന്ന് ചാനൽ ചെയ്തു എന്ന് പറയുന്നത് നാളെ ഈ കൂട്ടർ ചെയ്യും. സ്വാഭാവികം എന്നായിരുന്നു സാധികയുടെ പ്രതികരണം.









