മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതനായി മാറിയ താരമാണ് സ്റ്റെബിൻ ജേക്കബ്. ചെമ്പരത്തിയെന്ന പരമ്പരയിൽ ആനന്ദ് കൃഷ്ണൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് വരികയാണ് അദ്ദേഹം.
മികച്ച സ്വീകാര്യതയും പിന്തുണയുമാണ് താരത്തിന് പ്രേക്ഷകർ നൽകിയത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയനായകനായി മാറുകയായിരുന്നു സ്റ്റെബിൻ. ചെമ്പരത്തിയിൽ നിന്നും ആനന്ദ് അപ്രത്യക്ഷനായോ എന്ന ചോദ്യങ്ങളുമായി ആരാധകരെത്തിയിരുന്നു. പ്രിയതമനെ കണ്ടെത്താനുള്ള ശ്രമങ്ങളിലാണ് കല്യാണി.
Also read

ആനന്ദിന്റെ തിരോധാനത്തിന് പിന്നിൽ അഖിലാണ്ഡേശ്വരിയാണെന്ന സംശയത്തിലാണ് കല്യാണി. ആനന്ദ് എന്താണ് തിരിച്ചുവരാത്തതെന്ന ചോദ്യവുമായി ആരാധകരും എത്തുന്നുണ്ട്. പകുതിയ്ക്ക് വച്ച് കേന്ദ്ര കാഥാപാത്രങ്ങൾ മാറുന്നത് പരമ്പരയിൽ സ്ഥിരമായ കാര്യമാണ് ഇപ്പോൾ. അതുകൊണ്ട് തന്നെ പരമ്പരയിൽ നിന്ന് മാറിയോ എന്ന സംശവും ആളുകൾ പങ്കു വയ്ക്കുന്നുണ്ട്.
പരമ്പരയിൽ നിന്നും അപ്രത്യക്ഷനായെങ്കിലും സോഷ്യൽ മീഡിയയിലൂടെ വിശേഷങ്ങൾ പങ്കുവെച്ചെത്തിയിരിക്കുകയാണ് സ്റ്റെബിൻ. മഞ്ജു വാര്യർക്കൊപ്പം നിൽക്കുന്ന ഫോട്ടോയായിരുന്നു സ്റ്റെബിൻ പോസ്റ്റ് ചെയ്തത്.
വല്ല്യ കുഞ്ഞ് സൂപ്പർസ്റ്റാറിനൊപ്പം ഫോട്ടോ പിടിച്ച് നടന്നോ, അവിടെ പുത്തനാറില് തിരച്ചിലാണ്! എന്നിങ്ങനെയൊക്കെയാണ് ആളുകളുടെ കമന്റുകൾ. കല്യാണി നല്ല വിഷമത്തിലാണെന്നായിരുന്നു ഒരാൾ കമന്റ് പോസ്റ്റ് ചെയ്തത്. തൃച്ഛംബരത്ത് അമ്മയും അച്ഛനും കല്യാണിയും ആനന്ദിനെ കാണാതെ വിഷമിക്കുന്നുണ്ട്. ചെമ്പരത്തിയിലെ കാര്യങ്ങളെക്കുറിച്ചായിരുന്നു ആരാധകർ ചോദിച്ചത്.
Also read

ഇതെന്താണ്, കാവിലെ ഭഗവതി നേരിട്ട് വന്നതോ, വിത്ത് ഔർ ലേഡി സൂപ്പർസ്റ്റാർ എന്ന ക്യാപ്ഷനോടെയായിരുന്നു സ്റ്റെബിൻ ഫോട്ടോ പോസ്റ്റ് ചെയ്തത്. നിരവധി പേരാണ് ചിത്രത്തിന് കീഴിൽ കമന്റുകൾ പോസ്റ്റ് ചെയ്തിട്ടുള്ളത്.
ഈയിടയ്ക്കായിരുന്നു താരത്തിന്റെ വിവാഹം കഴിഞ്ഞത്. വിവാഹ വീഡിയോകളും ഫോട്ടോകളും ശ്രദ്ധിയ്ക്കപ്പെട്ടിരുന്നു. ഡോക്ടർ വിനീഷയാണ് താരത്തിന്റെ ഭാര്യ. ആരാധകരുടെ സംശയത്തിന് മറുപടിയായി പ്രണയവിവാഹമാണെന്ന് ഇരുവരും വെളിപ്പെടുത്തിയിരുന്നു.
            








