മലയാളികൾക്ക് സുപരിചിതയാണ് നടി രശ്മി ബോബൻ. മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരേപോലെ മികച്ച കഥാപാത്രങ്ങളുമായി വർഷങ്ങളായി നമുക്ക് രശ്മിയെ അറിയാം. മികച്ച പ്രേക്ഷക പ്രീതി നേടിയ രശ്മി സംവിധായകൻ ബോബൻ സാമുവലിന്റെ ഭാര്യ കൂടിയാണ്.
അച്ചുവിന്റെ അമ്മ, രാപ്പകൽ, വിനോദയാത്ര തുടങ്ങിയ ചിത്രങ്ങളിൽ രശ്മി ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. രശ്മിയുടെ വൻ മേക്കോവറിലുള്ള തകർപ്പൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോൾ നടിയുടെ പുതിയ വിശേഷങ്ങളാണ് വൈറലായി മാറുന്നത്.
ALSO READ

മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്യുന്ന പ്രിയപ്പെട്ടവൾ എന്ന പരമ്പരയിൽ കട്ട വില്ലത്തിയുടെ വേഷത്തിൽ ആയിരുന്നു രശ്മി നിറഞ്ഞത്. ഇപ്പോൾ പൂക്കാലം വരവായി പരമ്പരയിലും രശ്മി മികവാർന്ന അഭിനയം ആണ് കാഴ്ചവയ്ക്കുന്നത്. ചലച്ചിത്ര സംവിധായകനും നടനുമായ ബോബൻ സാമുവലിനെയാണ് രശ്മി വിവാഹം ചെയ്തത്. ഇരുവരുടെയും പ്രണയവിവാഹം ആയിരുന്നു.
എല്ലാ കാലത്തും ഓണം പ്രത്യേകതകൾ നിറഞ്ഞതാണ് എന്ന് ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ രശ്മി പറയുന്നുണ്ട് . കുട്ടിക്കാലത്തെ ഓണം ഒരു വലിയ ആഘോഷമായിരുന്നു. പൂക്കളമിടലും, സദ്യ ഒരുക്കലും, സദ്യ ഉണ്ണലും ഒക്കെയും മധുരമുള്ള ഓർമ്മകൾ ആണ്. എന്നാൽ ഇപ്പോൾ കാലം മാറിയതോടെ ഓണത്തിന്റെ രീതികളിൽ പല മാറ്റങ്ങളും വന്നെന്നും രശ്മി പറയുന്നുണ്ട്.
ഇപ്പോൾ പൂക്കളം ഒരുക്കാനുള്ള പൂക്കൾ മുതൽ സദ്യ വരെ കാശ് കൊടുത്താൽ വാങ്ങാൻ ലഭിക്കും. ഇതിൽ ആരെയും കുറ്റം പറയാൻ ഒക്കില്ല. കാരണം ജീവിത സാഹചര്യങ്ങൾ മാറുന്നതാണ് എന്നാണ് രശ്മിയുടെ അഭിപ്രായം.

മിക്കവാറും വീടുകളിൽ സ്ത്രീകൾ തന്നെയായിരിക്കും എല്ലായ്പ്പോഴും അടുക്കളയിൽ. അപ്പോൾ ഒരു ദിവസം അവധി എടുക്കുന്നതിൽ തെറ്റില്ല. പിന്നെ അടുക്കളയിൽ പുരുഷനും സ്ത്രീയും തുല്യമായി കാര്യങ്ങൾ പങ്കിട്ടാൽ ഓണം പൈസ കൊടുത്തു വാങ്ങേണ്ടതില്ലെന്നും രശ്മി പറയുന്നുണ്ട്.
ഒരു കുടുംബം പോലെയാണ് ലൊക്കേഷനുകളിൽ എല്ലാവരും. അതുകൊണ്ടുതന്നെ ആഘോഷിക്കാൻ കിട്ടുന്ന അവസരങ്ങൾ ഒന്നും കളയാറില്ല. ഒന്നിൽ കൂടുതൽ ഓണാഘോഷങ്ങളിൽ പങ്കെടുക്കാൻ സാധിച്ചിട്ടുണ്ട്. മാത്രവുമല്ല അത് നൽകുന്ന സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്ത അനുഭവം ആണ്.
ALSO READ

മതം തങ്ങളുടെ വീട്ടിലെ വിഷയമല്ല; ഞാനും ഭർത്താവും വ്യത്യസ്ത മതവിഭാഗങ്ങൾ ആയതുകൊണ്ടുതന്നെ ഓണവും ക്രിസ്തുമസും ഈസ്റ്ററും എല്ലാം തുല്യ പ്രാധാന്യത്തോടെ ആഘോഷിക്കാറുണ്ടെന്നും മനുഷ്യരാശിയുടെ നിലനിൽപ്പിനു മതം ആവശ്യമില്ലെന്നും രശ്മി പറയുന്നു. ഇതേ കാര്യങ്ങൾ മക്കൾക്കും പറഞ്ഞു കൊടുക്കാറുണ്ട്. നല്ല മനുഷ്യരായി ജീവിക്കുക എന്നതാണ് ഏറ്റവും പ്രധാനമെന്നും രശ്മി വ്യക്തമാക്കി.









