മലയളികൾക്കും സുപരിചിതയാണ് ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയതാരമായ പവാനി റെഡി. താരം ബിഗ് ബോസിൽ മത്സരിക്കുന്നുണ്ട്. കമൽഹാസൻ അവതരിപ്പിക്കുന്ന ബിഗ് ബോസ് തമിഴ് പതിപ്പിന്റെ 5ാം സീസണിലാണ് താരവും മത്സരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ഷോ ആരംഭിച്ചത്. വ്യത്യസ്ത മേഖലകളിലൂടെയായി പ്രേക്ഷകർക്ക് സുപരിചിതരായി മാറിയവരാണ് ഇത്തവണ മാറ്റുരയ്ക്കുന്നത്. താരസമ്പന്നമാണ് പുതിയ സീസൺ.
നീലക്കുയിൽ പരമ്പരയിൽ റാണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മലയാളി പ്രേക്ഷകർക്കും പരിചിതയാണ് പവാനി റെഡ്ഡി. പവാനി പിൻമാറിയതിന് ശേഷമായാണ് നീലക്കുയിലിലേക്ക് ലത സംഗരാജു എത്തിയത്. പവാനിയുടെ പെട്ടെന്നുള്ള പിൻമാറ്റത്തിൽ തുടക്കത്തിൽ നിരാശ പ്രകടിപ്പിച്ചവർ പിന്നീട് ലതയേയും പിന്തുണയ്ക്കുകയായിരുന്നു.
ALSO READ

സഹമത്സരാർത്ഥിയുമായി സംസാരിക്കവെയാണ് തന്റെ ജീവിതത്തിൽ സംഭവിച്ച അപ്രതീക്ഷിത വിയോഗത്തെക്കുറിച്ച് പവാനി പറഞ്ഞത്. സീരിയലുകളിലൂടെയായി പ്രേക്ഷക മനം കവർന്ന അഭിനേത്രിയാണ് പവാനി. ബിഗ് ബോസിലേക്ക് വരുമ്പോഴും തന്റെ പിന്തുണ നടി ഉറപ്പിച്ചിരുന്നു.
ഗായികയായി ഇസൈവാണിയോട് സംസാരിക്കുന്നതിനിടയിലാണ് തന്റെ ജീവിതത്തിലെ വലിയ വേദനയെക്കുറിച്ച് പവാനി തുറന്നുപറഞ്ഞത്. ഇതിനകം തന്നെ ഇവരുടെ സംസാരത്തിന്റെ പ്രമോ വീഡിയോ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

ഭർത്താവിന്റെ അപ്രതീക്ഷിത വിയോഗം തന്നെ ബാധിച്ചതിനെക്കുറിച്ചായിരുന്നു പവാനി പറഞ്ഞത്. മുൻപും ഇതേക്കുറിച്ച് താരം തുറന്നുപറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ മരണം തന്നെ വല്ലാതെ ഞെട്ടിച്ചിരുന്നു.
കുട്ടികളും കുടുംബവുമായി സന്തോഷകരമായ ജീവിതമായിരുന്നു ആഗ്രഹിച്ചത്. എന്നാൽ വിവാഹം കഴിഞ്ഞ് 7ാം മാസം ഭർത്താവ് ആത്മഹത്യ ചെയ്യുകയായിരുന്നു. മാനസികമായി വല്ലാതെ തകർന്ന് പോയിരുന്നു അന്ന് എന്നായിരുന്നു പവാനി പറഞ്ഞത്.
ALSO READ

ഭർത്താവിന്റെ വിയോഗത്തെ അതിജീവിച്ചതിനെക്കുറിച്ച് താരം പറയുന്നതെന്താണെന്നറിയാനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.
സീരിയലുകളിൽ അഭിനയിച്ച് മടുത്തെന്നും വെബ് സീരീസിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അന്ന് പവാനി പറഞ്ഞിരുന്നു. പ്രമോ വീഡിയോ വൈറലായി മാറിയതിന് പിന്നാലെയായി എപ്പിസോഡിനെക്കുറിച്ചുള്ള ചർച്ചകളിലാണ് ആരാധകർ.

വിവാഹ ജീവിതത്തിലെ പ്രശ്‌നങ്ങളാണ് പ്രദീപ് ജീവനൊടുക്കിയതിന് പിന്നിലെ കാരണമെന്ന തരത്തിലുള്ള റിപ്പോർട്ടുകളായിരുന്നു അന്ന് പ്രചരിച്ചത്. തെലുങ്ക് സീരിയൽ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ച വിയോഗങ്ങളിലൊന്നായിരുന്നു പ്രദീപിന്റേത്.
സുമംഗലി, പാസമലർ, സപ്തമാലിക തുടങ്ങിയ പരമ്പരകളിലൂടെയായാണ് പ്രദീപ് ശ്രദ്ധ നേടിയത്. സീരിയലുകളിൽ മാത്രമല്ല സിനിമകളിലും വേഷമിട്ടിരുന്നു പ്രദീപ്.
            








