ഭാവന അന്ന് ബുദ്ധിപരമായ തീരുമാനമെടുത്തു, പക്ഷെ ഞാൻ മണ്ടത്തരം കാണിച്ചു, അതിന്റെ ഫലം ഞാൻ അനുഭവിക്കുകയും ചെയ്തു: ആസിഫലി

3553

ശ്യാമ പ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന സിനിമയിലൂടെ എത്തി മലയാളികളുടെ ഇഷ്ട നടന്മാരിൽ ഒരാളായി മാറിയ താരമാണ് നടൻ ആസിഫലി. പിന്നീട് ചെറുതും വലുതുമായ മികച്ച നിരവധി കഥാപാത്രങ്ങൾ ചെയ്ത് ആസിഫലി നിരവധി ആരാധകരെ നേടിയെടുത്തു. നായകനായും, സഹ താരമായും, വില്ലനായും നരിവധി ഒരുപാട് വേഷങ്ങൾ മികച്ചതാക്കിയ ആസിഫ് ഇപ്പോഴിതാ തന്റെ സിനിമ ജീവിതത്തെ കുറിച്ച് തുറന്ന് പറയുകയാണ്.

ഇതുവരെ ചെയ്ത എല്ലാ സിനിമകളിൽ നിന്നും ഓരോന്ന് ഞാൻ പഠിച്ചിട്ടുണ്ട്. ഓരോ സിനിമ ഇറങ്ങുമ്പോഴും എന്റെ കരിയർ ബെസ്റ്റ് ഇതാണെന്ന് പ്രേക്ഷകരെ കൊണ്ട് പറയിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. കെട്ടിയോളാണ് എന്റെ മാലാഖയിൽ സ്ലീവാച്ചൻ എന്ന ആൾ ഒരിക്കലും ഞാനേയല്ല, ലൈഫിൽ ന്യൂജനറഷേനായ ആളാണ് ഞാൻ.

Advertisements

അങ്ങനെയൊരാൾ ആയതിനാൽ അച്ചായനാകാനായി സ്ട്രഗിൾ ചെയ്തു. അതുകൊണ്ട് തന്നെ അത്തരത്തിൽ ഒരാളെ ഞാൻ കണ്ടെത്തി. അയാളുടെ ഓരോ സ്വഭാവവും ഞാൻ കണ്ട് പഠിച്ചാണ് ആ സിനിമക്ക് വേണ്ടി പ്രിപ്പയർ ചെയ്തത്. അത്രയും സമയം ആ സിനിമയുടെ അണിയറയിലുള്ളവർ എനിക്ക് തന്നു.

Also Read
ജന്മദിനാശംസകൾ പൊന്നാ, തന്റെ ജീവിതത്തിലെ പ്രണയത്തിന് പിറന്നാൾ ആശംസിച്ച് അമൃത സുരേഷ്

ഈ 11 വർഷത്തിൽ 74 സിനിമകൾ ഞാൻ ചെയ്ത് കഴിഞ്ഞു. നടൻമാരിൽ എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത് കമൽ ഹാസൻ സാറാണ്. അദ്ദേഹത്തിന്റെ ഒട്ടുമിക്ക സിനിമകളും ഞാൻ കണ്ട് പഠിച്ചിട്ടുണ്ട്. ഞാൻ ചെയ്തുകൊണ്ടിരിക്കുന്ന സിനിമയിലെ കഥാപാത്രത്തിന്റെ മൂഡായിരിക്കും ആ സമയത്ത് എനിക്ക് ലൈഫിൽ.

സ്ലീവാച്ചൻ ചെയ്യുമ്പോൾ സുഹൃത്തുക്കൾക്ക് ഭയങ്കര ഇറിറ്റേറ്റിങ് ആയിരുന്നു ഞാൻ. ഇപ്പോൾ കുറ്റവും ശിക്ഷയും ചെയ്യുമ്പോൾ ഭയങ്കര സീരിയസായിരുന്നു അതങ്ങനെ വരാറുണ്ടെന്ന് ആസിഫ് പറയുന്നു. പിന്നെ ഞാൻ ഇതുവരെ ചെയ്ത സിനിമകളിൽ എനിക്ക് ഏറെ ബുദ്ധിമുട്ടായി തോന്നിയ കഥാപാത്രം അത് കുഞ്ഞെൽദോ ആയിരുന്നു. കാരണം അതിൽ ഒരു 20 വയസ്സുള്ളയാളായി ഒരു കോളേജ് പയ്യനായിട്ടാണ് ചെയ്തത്.

സ്ലീവാച്ചനായതിന് ശേഷമാണ് നേരെ കുഞ്ഞെൽദോയായത്. അതുകൊണ്ട് തന്നെ പെട്ടന്നുള്ള ആ ചേഞ്ച് എനിക്ക് ഒരുപാട് ബുദ്ധിമുട്ടായിരുന്നു. മലയാള സിനിമയിൽ മുരളി, രഘുവരൻ ഇവരുടെ ഒക്കെ കൂടെ അഭിനയിക്കാൻ ഞാൻ ഏറെ ആഗ്രഹിച്ചിട്ടുണ്ട്. ഇനി ഇപ്പോൾ ദുൽഖർ സൽമാൻ, ഫഹദ് ഫാസിൽ ഇവരുടെയൊക്കെ കൂടെ കോമ്പിനേഷൻ സിനിമകൾ ചെയ്യണമെന്നുണ്ട്.

പിന്നെ അതുപോലെ ഹണിബീ എന്ന ചിത്രത്തിൽ ഒരു വലിയ അ പ ക ടം സംഭവിച്ചിരുന്നു, ഒരുപക്ഷെ ഇത് പറയാൻ ഞാനിന്ന് നിങളുടെ മുന്നിൽ കാണില്ലായിരുന്നു, അത്തരത്തിൽ ഒരു സംഭവം ഉണ്ടായി, ഹണി ബീ സിനിമയുടെ സമയത്ത് ഓപ്പണിംഗ് സീനിൽ വെള്ളത്തിൽ മുങ്ങുന്നതായിരുന്നു ഷൂട്ട് ചെയ്യാനുണ്ടായിരുന്നത് ലക്ഷദ്വീപിലാണ് ഷൂട്ട്‌ചെയ്തത്.

ഞാനും ഭാവനയും ഒരുമിച്ച് വെള്ളത്തിലേക്ക് ചാടുന്നതാണ് എടുക്കേണ്ടത്. ഭാവന ചാടില്ലെന്ന് ഉറപ്പിച്ചു പറഞ്ഞു. പക്ഷെ ഞാൻ വളരെ ആവേശത്തിൽ ചാടാമെന്ന് പറഞ്ഞു. അങ്ങനെ ലക്ഷദ്വീപിലെ ഡൈവറായുള്ള ഒരു യുവതിയെ കൊണ്ടുവന്നു. വിഗൊക്കെ വെച്ച് ഭാവനയുടെ ഡ്യൂപ്പാക്കി എന്നോടൊപ്പം ചാടാനായി ഒരുക്കി. അങ്ങനെ ഞങ്ങൾ ഒരുമിച്ച് ചാടാൻ തയാറായി, ആക്ഷൻ പറഞ്ഞതും ഞങ്ങൾ ബോട്ടിൽ നിന്ന് താഴെക്ക് ചാടി.

പക്ഷേ ചാട്ടത്തിൽ ആ കുട്ടിയുടെ വിഗ് ഊരി അവരുടെ മുഖത്ത് കുടുങ്ങി. അതോടെ അവർ പാനിക്കായി. വെള്ളത്തിൽ ഞങ്ങൾ സ്ട്രഗിൾ ചെയ്യുന്ന സീനാണ് ശരിക്കും എടുക്കേണ്ടത്. അതിനാൽ ഞങ്ങളുടെ യഥാർഥ മ ര ണ വെപ്രാളം അഭിനയമാണെന്ന് കരുതി ആർക്കും അത് മനസ്സിലായില്ല.

Also Read
എനിക്ക് തമിഴ് പയ്യന്മാരോടാണ് കൂടുതൽ താൽപ്പര്യം, പത്ത് വയസ് കൂടുതലുള്ള ആളെ കെട്ടണം; തുറന്നു പറഞ്ഞ് നടി ആർദ്ര ദാസ്

കൈകൊണ്ടൊക്കെ എന്തൊക്കെയോ കാണിച്ചിട്ടും ആർക്കും മനസ്സിലാകുന്നില്ല. എൻറെ കണ്ണൊക്കെ തള്ളി, ഞാൻ ആ കൂട്ടിയെ മുറുക്കെ പിടിച്ചു. ഇതിനിടയിൽ ചിലർക്ക് ഞങ്ങളുടെ പ്രശ്‌നം മനസ്സിലായി, അവർ പെട്ടന്ന് വെള്ളത്തിന് അടിയിലേക്ക് വന്ന് ഓക്‌സിജൻ തന്ന് ഞങ്ങളെ മുകളിലേക്ക് കയറ്റി. അതിന് ശേഷം ഞാൻ സംവിധായകൻ ജീനിനെ ഒരു 15 മിനിറ്റ് ചീ ത്ത പറഞ്ഞിരുന്നു എന്നും ആസിഫലി വ്യക്തമാക്കുന്നു.

Advertisement