ഞങ്ങൾ ആദ്യമായി സംസാരിച്ച ദിവസമായിരുന്നു ഇത്; തന്റെ പ്രിയപെട്ടവന് ആശംസകൾ നേർന്ന് വർഷങ്ങൾക്ക് മുൻപുളള ചിത്രം പോസ്റ്റ് ചെയ്ത് ദിയ കൃഷ്ണ

235

നടൻ കൃഷ്ണകുമാറിന്റെ കുടുംബം സോഷ്യൽമീഡിയയിൽ അറിയപ്പെടുന്നവരാണ്. മക്കളെല്ലാം ഇതിനകം തന്നെ താരങ്ങളായി മാറിക്കഴിഞ്ഞവരാണ്. സോഷ്യൽ മീഡിയയിൽ സജീവമാണ് എല്ലാവരും.

പാട്ടും ഡാൻസുമൊക്കെയായി ഇവർ പോസ്റ്റ് ചെയ്യുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുണ്ട്. യൂ ട്യൂബ് വീഡിയോകളിലൂടെയും അല്ലാതെയും ആണ് പ്രേക്ഷകരുടെ ഇഷ്ടം കൃഷ്ണകുമാറിന്റെ ഇളയമകൾ ദിയ നേടിയെടുത്തത്. സോഷ്യൽ മീഡിയയിലെ താരമാണ് ദിയ.

Advertisements

ALSO READ 

എന്റെ ആരോഗ്യം വളരെ മോശമാണ്, ഒരുപാട് സംസാരിക്കാൻ കഴിയാത്തതിൽ ക്ഷമ ചോദിയ്ക്കുന്നു : പുരസ്‌കാര പ്രഖ്യാപനത്തിന് ശേഷമുള്ള അന്ന ബെന്നിന്റെ കുറിപ്പ് വൈറൽ

ബിഗ് സ്‌ക്രീനിൽ മുഖം കാണിച്ചില്ലെങ്കിലും അഭിനയത്തിൽ തിളങ്ങാനാവുമെന്ന് ദിയയും തെളിയിച്ചിരുന്നു. ഡബ്സ്മാഷും ഡാൻസ് വീഡിയോകളുമായാണ് ദിയ എത്താറുള്ളത്. അടുത്തിടെയാണ് തന്റെ ഏറ്റവും അടുത്ത സുഹൃത്തുമായി താൻ പ്രണയത്തിൽ ആണെന്നും ദിയ വെളിപ്പെടുത്തിയത്. എന്റെ പ്രിയസുഹൃത്ത് തന്റെ പ്രണയിനി കൂടിയാണ് എന്ന് കിച്ചു എന്ന് വിളിക്കുന്ന വൈഷ്ണവ് പറയുമ്പോൾ അതെ, എന്റെ പ്രിയപ്പെട്ട കൂട്ടുകാരനുമായി ഞാൻ പ്രണയത്തിലാണ് എന്നായിരുന്നു ദിയ പ്രതികരിച്ചത്. ഇപ്പോഴിതാ തന്റെ പ്രിയപെട്ടവന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് ദിയ കുറിച്ച വാക്കുകൾ ആണ് വൈറലായി മാറുന്നത്.

ഈ ചിത്രം തികച്ചും യാദൃശ്ചികമായിരുന്നു. ഞങ്ങൾ ആദ്യമായി സംസാരിച്ച ദിവസമായിരുന്നു ഇത്. എനിക്ക് യഥാർത്ഥത്തിൽ തീയ്യതി ഓർമ്മയില്ല, എന്നാൽ വർഷങ്ങൾക്ക് മുമ്പ് 2016 -ൽ ഞാൻ മാർ ഇവാനിയോസ് കോളേജിൽ ക്ലാസ്സിൽ ചേർന്ന ദിവസം ഞങ്ങളുടെ കോളേജ് സ്ഥിതിചെയ്യുന്ന കോമ്പൗണ്ടിനുള്ളിലൂടെ നടക്കാൻ കൊണ്ടുപോയപ്പോൾ എടുത്ത ചിത്രമാണിത്. അവൻ സുഹൃത്തിനൊപ്പം ക്ലിക്ക് ചെയ്ത ഒരു സെൽഫി ആയിരുന്നു ഇത്. ആ സമയം എനിക്ക് അവന്റെ പേര് അറിയില്ല, അവനും എന്റെ പേര് അറിയില്ല. പക്ഷേ എങ്ങനെയോ എനിക്ക് ഈ ചിത്രം ലഭിച്ചു. രസകരമായ സംഗതി ആ ക്യാമറയിലൂടെ അവൻ യഥാർത്ഥത്തിൽ എന്നെയാണ് നോക്കുന്നത് എന്നാണ്.

ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നതുകൊണ്ടുതന്നെ മാസ്സ് കമ്മ്യൂണിക്കേഷനിൽ നിന്ന് (കിച്ചുവിന്റെ ക്ലാസ്) ഇംഗ്ലീഷ് സാഹിത്യത്തിലേക്ക് എനിക്ക് മാറേണ്ടതായി വന്നു. എങ്കിലും നിങ്ങൾ അഖിലും വൈദർശും എനിക്ക് കോളേജിൽ വീണ്ടും നല്ല ദിവസങ്ങൾ സമ്മാനിച്ചു. എന്നാൽ വർഷങ്ങൾക്കുമുമ്പേ നീ എന്റെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനം നേടി.

ALSO READ

പഴയകാല കഥകൾ ആരും അറിയാതിരിയ്ക്കാനാണോ പ്ലാസ്റ്റിക് സർജറി ചെയ്ത് പേരു മാറ്റി ബിഗ്‌ബോസിലെത്തിയത്? കേരളത്തിലെ കുപ്രസിദ്ധ സ്വർണ കടത്ത് കേസിലെ ശ്രവ്യ സുധാകർ ആണോ ഈ അക്ഷര റെഡ്ഡി!

നീ ഇപ്പോൾ എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തികളിൽ ഒരാളായി മാറിയിരിക്കുന്നു. നിന്റെ പിറന്നാൾ നാളെ ആണെന്ന് എനിക്കറിയാം, പക്ഷേ മറ്റാരും വിഷ് ചെയ്യുന്നതിനുമുമ്പ് ഞാൻ നിങ്ങൾക്ക് ആശംസകൾ അറിയിക്കണം എന്നാഗ്രഹമുണ്ട്. അതാണ് ഇത് അപ്ലോഡ് ചെയ്തത്. നിനക്കും സച്ചുവിനും ജന്മദിനാശംസകൾ. നമുക്ക് ഒരുമിച്ച് 100 ജന്മദിനങ്ങൾ കൂടി ആഘോഷിക്കാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഞാൻ നിന്നെ സ്‌നേഹിക്കുന്നു. എന്ന് പറഞ്ഞുകൊണ്ടാണ് ദിയ പോസ്റ്റ് ഈ അവസാനിപ്പിച്ചത്.

 

View this post on Instagram

 

A post shared by Diya Krishna (@_diyakrishna_)

Advertisement