കസ്തൂരിമാൻ എന്ന സീരിയലിലൂടെ മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് റബേക്ക സന്തോഷ്. കസ്തൂരിമാനിന് ശേഷം അഭിനയിക്കുന്ന കളിവീട് എന്ന സീരിയലും ഇപ്പോൾ മുൻനിരയിൽ തന്നെയാണ്.
വിവാഹ ജീവിതം തന്റെ കരിയറിന് ഒരു തടസ്സമേ അല്ല എന്നാണ് റെബേക്ക പറയുന്നത്. വിവാഹ ശേഷം തനിയ്ക്കോ ഭർത്താവ് ശ്രീജിത്ത് വിജയനോ വിവാഹ ശേഷം കാര്യമായ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല എന്ന് ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടി പറഞ്ഞു.
ALSO READ

കല്യാണ ശേഷം എന്താണ് മാറ്റം എന്ന് എല്ലാവരും ചോദിക്കുമ്പോഴാണ്, ഹൊ കല്യാണം കഴിഞ്ഞു അല്ലേ എന്ന് ഞങ്ങൾക്ക് തന്നെ ബോധം ഉണ്ടാവുന്നത്. തന്നെ സംബന്ധിച്ച് വിവാഹ ശേഷം യാതൊരു മാറ്റവും ഇല്ല എന്നാണ് റെബേക്ക സന്തോഷ് പറയുന്നത്.
ഞാൻ എന്റെ ഷൂട്ടിങുകളുമായി തിരക്കിലാണ്. ശ്രീ തന്റെ പുതിയ സിനിമ സ്വപ്നങ്ങളുടെ തിരക്കിലും. ഒരുമിച്ച് സമയം ചെലവഴിക്കാൻ കിട്ടുമ്പോഴേല്ലാം അത് ഏറ്റവും മികച്ചതാക്കിതീർക്കാൻ ഞങ്ങൾ ഇപ്പോഴും ശ്രദ്ധിയ്ക്കുന്നുണ്ട്. ഞങ്ങളുടെ കുഞ്ഞ് ലോകത്ത് എത്തുമ്പോൾ വലിയ സന്തോഷമാണ് തോന്നുന്നത്.

ഒരേ ഇന്റസ്ട്രിയിൽ തന്നെ ഉള്ള ആൾക്കാർ ആയത് കൊണ്ട് ഞങ്ങൾക്ക് പരസ്പരം എപ്പോഴും മനസ്സിലാക്കാൻ സാധിയ്ക്കുന്നുണ്ട് എന്നത് വലിയ കാര്യമാണ്. ഷൂട്ടിങ് ഷെഡ്യൂളുകളെ കുറിച്ച് ശ്രീയ്ക്ക് നന്നായി അറിയാം.
അതിനൊരിക്കലും പരാതി പറയാറില്ല. അത് പോലെ തന്നെ തിരിച്ചും, ശ്രീയുടെ തിരക്കുകളെ കുറിച്ച് എനിക്കറിയാം. ഫോൺ വിളിക്കാത്തതിന് മെസേജ് അയക്കാത്തതിനോ പരാതി പറയുന്ന ഭാര്യയല്ല ഞാൻ. ഞങ്ങൾ രണ്ട് പേരും പരസ്പരം ബഹുമാനിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നവരാണെന്നും റെബേക്ക പറയുന്നുണ്ട്.
ALSO READ

ആറ് വർഷത്തെ പ്രണയത്തിന് ശേഷമാണ് റെബേക്ക സന്തോഷും ശ്രീജിത്ത് വിജയനും വിവാഹിതരായത്. ഞങ്ങൾ ഒരുമിച്ചുള്ള ജീവിതത്തിന് മതം ഒരു പ്രശ്നമേ അല്ല എന്ന് റെബേക്ക പറയുന്നുണ്ട്. വ്യത്യസ്തതകൾക്ക് ഇടയിലും ഞങ്ങൾ പ്രണയത്തെ ഒരുപോലെ പിന്തുണച്ചു. പ്രണയിച്ച ആൾക്കൊപ്പം തന്നെ ഇനിയുള്ള കാലം മുഴുവൻ സന്തോഷത്തോടെ ജീവിക്കാനാണ് ആഗ്രഹം എന്നാണ് റെബേക്ക സന്തോഷ് പറയുന്നത്.









